ട്വിറ്ററില്‍ അടിപിടി. ഹര്‍ഭജന്‍ സിങ്ങ് മുന്നിട്ട് നില്‍ക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ ഏറെ വിഷമത്തിലാക്കിയാണ് പാകിസ്ഥാൻ എതിരായ നിർണായക ടി :20 ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്ലിയും ടീമും തോൽവി നേരിട്ടത്.10 വിക്കറ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ചരിത്രത്തിൽ ഇതുവരെ ഒരു ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് തോറ്റിട്ടില്ല എന്നുള്ള റെക്കോർഡുമാണ് നഷ്ടമാക്കിയത്. കൂടാതെ ഈ ഒരു വൻ തോൽവി ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീം സെമി ഫൈനൽ സാധ്യതകൾ കൂടി നഷ്ടമാക്കുകയാണ്.കിവീസിന് എതിരായ വരാനിരിക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും വിരാട് കോഹ്ലിക്കും ടീമിനും ഇപ്പോൾ ചിന്തിക്കാൻ പോലും സാധിക്കില്ല.

അതേസമയം ക്രിക്കറ്റ്‌ ലോകവും ഒപ്പം ആരാധകരും ഏറ്റെടുക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന മറ്റ് രണ്ട് താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ സംഭവംങ്ങളാണ് . പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ അമീറും മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും തമ്മിലാണ് ട്വിറ്റർ പോരാട്ടം കൂടി നടക്കുന്നത്. മുൻപ് നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിനെ സ്റ്റാർ ബാറ്റ്‌സ്മാൻ ഷാഹിദ് അഫ്രീഡി നാല് സിക്സ് പായിച്ച വീഡിയോ പങ്കുവെച്ച മുഹമ്മദ്‌ ആമീറാണ് തർക്കങ്ങൾക്ക് തുടക്കം കുറിച്ചത്

എന്നാൽ ഇതിന് മാസ്സ് മറുപടിയുമായി ഹർഭജൻ മറുപടി ട്വീറ്റുമായി എത്തി. മുൻപ് 2010ലെ ലോർഡ്‌സ് ടെസ്റ്റിൽ ആമീർ വിവാദമായ നോ ബോൾ എറിഞ്ഞ ഫോട്ടോയും ഒപ്പം ഒരു മറുപടിയുമാണ് ഹർഭജൻ ട്വീറ്റിൽ കൂടി നൽകിയത്.ഈ ഒരു മനോഹരമായ കളിയെ വളരെ ഏറെ അപമാനിച്ചതിന് നിങ്ങളെയും ഒപ്പം ഏറെ പിന്തുണകൾ നിങ്ങൾക്ക് നൽകുന്നവരെ കുറിച്ചും ഓർക്കുമ്പോൾ ഞാൻ വളരെ അധികം ലജ്ജിക്കുന്നുവെന്നാണ് ഭാജി കുറിച്ചത്.ശേഷം മുഹമ്മദ്‌ ആമീറിന്റെ ഒരു ബോളിൽ ത്താൻ സിക്സ് അടിച്ച ഒരു വീഡിയോ കൂടി ഹർഭജൻ സിംഗ് ഷെയർ ചെയ്തിട്ടുണ്ട്