ഇന്ത്യ ഇനിയും ബുമ്രയെ നായകനാക്കരുത്. അതയാളുടെ ഭാവി നശിപ്പിക്കും. നിർദ്ദേശവുമായി മുൻ താരം.

F30TctCaIAA8ev8

അയർലൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകൻ ജസ്‌പ്രിറ്റ് ബുമ്രയാണ്. വലിയ പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന ബുമ്ര ആദ്യ മത്സരത്തിൽ നായകൻ എന്ന നിലയിൽ മികവു പുലർത്തുകയുണ്ടായി. ശേഷം ബൂമ്രയെ ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും നായകനായി പരീക്ഷിക്കണം എന്ന രീതിയിൽ ചർച്ചകളും ഉയർന്നു. എന്നാൽ ഇത് അസംബന്ധമാണ് എന്നാണ് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ പറയുന്നത്. ഒരു കാരണവശാലും ഇന്ത്യ ബുമ്രയെ മുഴുവൻ സമയവും നായകനായി ചുമതല ഏൽപ്പിക്കരുത് എന്ന് അഭിഷേക് നായർ പറയുന്നു. ബൂമ്രയുടെ നായകത്വ മികവിനെക്കാൾ ഇന്ത്യയ്ക്ക് ആവശ്യം ബുമ്ര എന്ന ബോളറയാണ് എന്നാണ് അഭിഷേക് നായരുടെ പക്ഷം.

കിരൺ മോറുമായി ജിയോ സിനിമയിൽ നടന്ന അഭിമുഖത്തിലാണ് അഭിഷേക് നായർ ഇക്കാര്യം വ്യക്തമാക്കിയത്. ബൂമ്രയെ ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും നായകനാക്കി പരീക്ഷിക്കണം എന്നാണ് കിരൺ മോർ അഭിപ്രായപ്പെട്ടത്. “ബുമ്രയ്ക്ക് ഇന്ത്യ ക്യാപ്റ്റൻസി നൽകാൻ തയ്യാറാവണം. അവൻ നന്നായി ചിന്തിക്കുന്ന കളിക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമല്ല എല്ലാ ഫോർമാറ്റുകളിലും നായകനായി മാറാൻ ബുമ്രയ്ക്ക് സാധിക്കും. ഫാസ്റ്റ് ബോളർമാർ മികച്ച നായകന്മാരായി മാറും എന്നതാണ് ഇപ്പോഴും എന്റെ വിശ്വാസം.”- കിരൺ മോർ പറഞ്ഞു. എന്നാൽ ബോളിങ്ങിലാണ് ബൂമ്ര കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നാണ് അഭിഷേക് നായർ പറഞ്ഞത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“ബൂമ്ര മികച്ച ക്രിക്കറ്ററാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ എല്ലാ ഫോർമാറ്റിലും നായക സ്ഥാനം നൽകി ബൂമ്രയുടെ കരിയർ നശിപ്പിക്കരുത്. കാരണം അത്രമാത്രം മികച്ച പ്രതിഭയാണ് ബൂമ്ര. അക്കാര്യത്തിൽ ഒരാൾക്കും സംശയമില്ല. പക്ഷേ നായകസ്ഥാനം നൽകുന്നത് അയാൾക്ക് സമ്മർദ്ദമേറാനും ബോളിങ്ങിൽ നിന്ന് ശ്രദ്ധ മാറാനും കാരണമായേക്കാം.”- അഭിഷേക് നായർ പറഞ്ഞു.

വലിയൊരു പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ബൂംറയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു ആദ്യ ട്വന്റി20യിൽ ലഭിച്ചത്. അയർലൻഡിനെതിരായ ആദ്യ മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ തന്നെ 2 നിർണായക വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. അതിനുശേഷം അയർലൻഡ് ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. എന്തായാലും 2023ൽ ഏകദിന ലോകകപ്പടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ ബുമ്രയുടെ ഈ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ആവേശം നൽകിയിട്ടുണ്ട്.

Scroll to Top