ടി20 ബ്ലാസ്റ്റ് ഫൈനല്‍. നാടകീയ ഫൈനല്‍. കിരീട നേട്ടം ആദ്യം ആഘോഷം. ഒടുവില്‍ വീണ്ടും പന്തെറിഞ്ഞ് ഒരു റണ്ണിന്‍റെ വിജയം.

england t20 blast

2022 ടി20 ബ്ലാസ്റ്റ് ഫൈനലില്‍ ത്രില്ലിങ്ങ് വിജയവുമായി ഹാംഷെയര്‍ കിരീടം സ്വന്തമാക്കി. ഹാംഷെയര്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കാഷെയറിനു 151 റണ്‍സില്‍ എത്താനാണ് സാധിച്ചത്. അവസാന ഓവറില്‍ 11 റണ്‍സ് വേണമെന്നിരിക്കെ ഏറെ നാടതീയകള്‍ക്കൊടുവിലാണ് ഹാംഷെയറിന്‍റെ വിജയം.

നഥാന്‍ എല്ലിസ് എറിഞ്ഞ ഓവറില്‍ ആദ്യ 3 പന്തില്‍ 4 റണ്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ ലൂക്ക് വുഡ് റണ്ണൗട്ടായി. അഞ്ചാം പന്തില്‍ റിച്ചാര്‍ഡ് ഗ്ലെസന്‍ രണ്ട് റണ്‍ ഓടിയെടുത്ത് വിജയലക്ഷ്യം ഒരു പന്തില്‍ 5 ആക്കി. അവസാന പന്തില്‍ നഥാന്‍ എല്ലിസിന്‍റെ ഒന്നാന്തരം യോര്‍ക്കര്‍ ഗ്ലെസന്‍റെ കുറ്റി തെറിപ്പിച്ചു.

342778

ഹാംഷെയര്‍ താരങ്ങള്‍ വിജയാഘോഷം ആരംഭിച്ചു തുടങ്ങി. സ്റ്റേഡിയത്തിനുള്ളില്‍ ഫയര്‍വര്‍ക്ക്സും ആരംഭിച്ചു. ലങ്കാഷെയ്ര്‍ ക്യാപിനുള്ളില്‍ നിരാശ പടര്‍ന്നു. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കി അംപയര്‍ നോബോള്‍ വിളിച്ചു. ആഘോഷിച്ചുകൊണ്ടിരുന്ന ഹാംഷെയര്‍ താരങ്ങള്‍ അമ്പരപ്പോടെയാണ് ഇത് കണ്ടത്.

nathan ellis

അവസാന പന്തില്‍ വിജയിക്കാന്‍ 3 റണ്‍ വേണമെന്നിരിക്കെ നഥാന്‍ എല്ലിസിന്‍റെ ഫ്രീഹിറ്റ് ബോള്‍ തൊടാന്‍ പോലും റിച്ചാര്‍ഡ് ഗ്ലെസന് കഴിഞ്ഞില്ലാ. ഒരു റണ്‍ ബൈയിലൂടെ ഓടിയെടുത്തെങ്കിലും ഒരു റണിനു വിജയം ഹാംഷെയര്‍ വിജയിച്ചു.

Read Also -  ചരിതം. ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്ത് അഫ്ഗാൻ. ഏകദിന പരമ്പര സ്വന്തമാക്കി
Scroll to Top