വിജയിക്കുന്നവര്‍ പരമ്പര നേടും. എല്ലാ കണ്ണുകളും വീരാട് കോഹ്ലിയിലേക്ക്

20220709 185904 scaled

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരം മാഞ്ചസ്റ്ററില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു മൂന്നരക്കാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ രണ്ടും ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ അവസാന മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. ആദ്യ മത്സരം ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 100 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. മാഞ്ചസ്റ്ററിലാണ് മത്സരം.

മോശം ഫോമിലുള്ള വീരാട് കോഹ്ലി തന്നെയാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചട്ടും വീരാട് കോഹ്ലി പെട്ടെന്ന് പുറത്തായി. വരുന്ന വിന്‍ഡീസ് പര്യടനത്തില്‍ വീരാട് കോഹ്ലി ഇല്ലാത്തതിനാല്‍ ഒരു ഗംഭീര ഇന്നിംഗ്സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

virat kohli vs england

വരുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് നിരയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലാ. ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരെ ടി20 ബ്ലാസ്റ്റ് ഫൈനലില്‍ ഭാഗമാക്കാന്‍ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷവും ഇംഗ്ലണ്ട് പ്ലേയിങ്ങ് ഇലവനില്‍ മാറ്റം ഒന്നും ഉണ്ടായിരുന്നില്ലാ. അതിനാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിച്ച് എത്തുന്ന ടീമിനെ മാറ്റാന്‍ സാധ്യതയില്ലാ.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
Picsart 22 07 15 00 29 28 820

ഇംഗ്ലണ്ട് സാധ്യത ഇലവന്‍ – Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler (capt & wk), Liam Livingstone, Moeen Ali, David Willey, Craig Everton, Brydon Carse, Reece Topley.

അതേ സമയം ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിനു മാത്രമായിരിക്കും സാധ്യത. പ്രസീദ്ദ് കൃഷ്ണക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറിന് അവസരം ലഭിച്ചേക്കും.

FB IMG 1657807188145

ഇന്ത്യ സാധ്യത ഇലവന്‍ – Rohit Sharma (capt), Shikhar Dhawan, Virat Kohli, Suryakumar Yadav, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Mohammed Shami, Jasprit Bumrah, Yuzvendra Chahal, Prasidh Krishna/Shardul Thakur.

മത്സരം എങ്ങനെ കാണാം ?

മത്സരം തത്സമയം സോണി സ്പോര്‍ട്ട്സ് ചാനലുകളില്‍ കാണാം. കൂടാതെ സോണി ലിവ് മൊബൈല്‍ ആപ്പിലും വെബിലും കാണാം

Scroll to Top