ലങ്കൻ ദേശീയ ഗാനവും പാടി ഹാർദിക് പാണ്ട്യ :കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യ :ശ്രീലങ്ക ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും എക്കാലവും നമുക്ക് ഓർത്തിരിക്കാനുള്ള ഒരുപിടി നേട്ടങ്ങളും ഒപ്പം ഓർമകളും സമ്മാനിച്ചിരുന്നു.2-1ന് ഏകദിന പരമ്പര ശിഖർ ധവാൻ നയിച്ച ഇന്ത്യൻ ടീം സ്വന്തമാക്കിയപ്പോൾ ഏറെ യുവതാരങ്ങളും പുതുമുഖ താരങ്ങളും പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ ഇന്ന് ആരംഭിച്ച ടി :20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇപ്പോൾ ആരാധകരിലും സോഷ്യൽ മീഡിയയിലും ചർച്ചയായി മാറുന്നത്.ആദ്യ ടി :20ക്ക്‌ മുൻപായി ഇന്ത്യൻ താരം ഹാർദിക് പാണ്ട്യയുടെ ഒരു പ്രവർത്തിയാണ് ആരാധകർ ഇപ്പോൾ ഏറെ വൈറലാക്കി മാറ്റുന്നത്.

എല്ലാ മത്സരങ്ങൾക്കും മുൻപായി രണ്ട് ടീമിലെയും താരങ്ങൾ അവരുടെ സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനത്തിനായി ഒരുപോലെ തയ്യാറായി നിൽക്കാറുണ്ട്. രണ്ട് രാജ്യങ്ങളളുടെയും ദേശീയ ഗാനം ചൊല്ലുകയും ടീമുകളിലെ താരങ്ങൾ എല്ലാം അവരുടെ രാജ്യത്തിന്റെ ദേശീയ ഗാനം ഏറ്റുചൊല്ലുന്നതും പതിവാണ്.

എന്നാൽ ആദ്യ ടി :20യിൽ ശ്രീലങ്കൻ ടീമിന്റെ ദേശീയ ഗാനവും മത്സരത്തിന് മുൻപായി ഏറ്റുചൊല്ലി വൈറലായി മാറുകയാണ് ഇന്ത്യൻ താരം ഹാർദിക് പണ്ട്യ ഇപ്പോൾ.ലങ്കയുടെ ദേശീയ ഗാനം സ്റ്റേഡിയത്തിൽ ആലപിക്കപെട്ടപ്പോൾ ഹാർദിക് പാണ്ട്യയുടെ ചുണ്ടുകളും ചലിക്കുന്നത് ടെലിവിഷനിൽ അടക്കം വ്യക്തമായിരുന്നു .ഇതോടെ ഈ ദൃശ്യം അടങ്ങിയ വീഡിയോ തരംഗമായി മാറി കഴിഞ്ഞു. താരത്തിന്റെ പ്രവർത്തി ക്രിക്കറ്റ്‌ ആരാധകർ അടക്കം കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്. എതിർ ടീമിന്റെ ദേശീയ ഗാനത്തെ വരെ ആദരിക്കുന്ന ഹാർദിക് പാണ്ട്യയുടെ മനസ്സിനെ പല ആരാധകരും അഭിനന്ദിക്കുന്നുണ്ട്

Previous articleഅരങ്ങേറ്റത്തിൽ നാണക്കേടും ഒപ്പം ഒരുപിടി റെക്കോർഡും :പൃഥ്വി ഷായുടെ വിക്കറ്റിൽ ഞെട്ടി ആരാധകർ
Next articleവീണ്ടും അരങ്ങേറ്റത്തിൽ ധവാൻ സൂപ്പർ ഹിറ്റ് നായകൻ :കോഹ്ലിക്ക് പോലുമില്ലാത്ത റെക്കോർഡും ഇനി സ്വന്തം