ഒരു ദിവസം 155 കി.മീ വേഗതയില്‍ എത്തും. പ്രത്യാശയോടെ ജമ്മു എക്സ്പ്രസ്സ്

മത്സരത്തില്‍ ടീം തോല്‍വി നേരിട്ടെട്ടും തോറ്റ ടീമിലെ താരത്തിനു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിക്കുനത് അപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ ഗുജറാത്തിനെതിരെ തോല്‍വി നേരിട്ട മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചത് സണ്‍റൈസേഴ്സ് ഹൈദരബാദ് പേസര്‍ ഉമ്രാന്‍ മാലിക്കാണ്.

കൂറ്റന്‍ സ്കോര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഗുജറാത്തിനു ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കലേക്ക് 5 വിക്കറ്റുമായി ഉമ്രാന്‍ മാലിക്ക് എത്തിച്ചിരുന്നു. നാലോവറില്‍ 25 റണ്‍സ് വഴങ്ങിയായിരുന്നു ജമ്മു എക്സ്പ്രസ്സിന്‍റെ 5 വിക്കറ്റ് പ്രകടനം. മത്സരത്തില്‍ വീണ എല്ലാ വിക്കറ്റും ഉമ്രാന്‍ മാലിക്കാണ് നേടിയത്.

ശുഭ്മാന്‍ ഗില്ലിനെ ആദ്യം വീഴ്ത്തിയ യുവതാരം, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ വരവേറ്റത് തകര്‍പ്പന്‍ ബൗണ്‍സറിലൂടെയാണ്. പിന്നീട് സാഹ, മില്ലര്‍, അഭിനവ് മനോഹര്‍ എന്നിവരുടെ വിക്കറ്റും പിഴുതു. 5 ല്‍ 4 വിക്കറ്റും സ്റ്റംപ് തെറിപ്പിച്ചായിരുന്നു വിക്കറ്റ് നേടിയത്.

ഭാവിയില്‍ 155 കി.മീ വേഗതയില്‍ പന്തെറിയാന്‍ കഴിയുമെന്ന് ഉമ്രാന്‍ മാലിക്ക് പ്രത്യശ പ്രകടിപ്പിച്ചു. “എനിക്ക് കഴിയുന്നത്ര വേഗത്തിൽ പന്തെറിയുക എന്നതായിരുന്നു . ലക്ഷ്യം. ബൗണ്ടറി ലൈന്‍ ചെറുതായതിനാല്‍, പേസ് മിക്സ് ചെയ്ത് സ്റ്റംപില്‍ എറിയാനായിരുന്നു പ്ലാന്‍. എനിക്ക് 155 കിലോമീറ്റർ വേഗതയിൽ ബൗൾ ചെയ്യേണ്ടി വന്നാൽ, ഒരു ദിവസം ഞാൻ അത് ചെയ്യും. എന്നാൽ ഇപ്പോൾ, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് നന്നായി ബൗൾ ചെയ്യുക എന്നതാണ്, ” മത്സരശേഷം മാലിക് പറഞ്ഞു.

മെഗാലേലത്തിനു മുന്നോടിയായി ഹൈദരബാദ് നിലനിര്‍ത്തിയ താരമായിരുന്നു ഉമ്രാന്‍ മാലിക്ക്. ഇപ്പോഴിതാ 15 വിക്കറ്റുമായി ജമ്മു താരം പര്‍പ്പിള്‍ ക്യാപ്പ് വേട്ടയില്‍ രണ്ടാമതാണ്.

Previous articleഅവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ്. ഹാട്രിക്ക് സിക്സുമായി റാഷീദ് ഖാന്‍റെ ഫിനിഷിങ്ങ്
Next articleഅവനെ ഇംഗ്ലണ്ട് മണ്ണിലേക്ക് അയക്കൂ ; നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്കര്‍