അവനെ ഇംഗ്ലണ്ട് മണ്ണിലേക്ക് അയക്കൂ ; നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്കര്‍

ezgif 1 f668d89a50

2022 ഐപിഎൽ സൺ‌റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തില്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് 5 വിക്കറ്റാണ് നേടിയത്‌. മത്സരത്തിൽ ഗുജറാത്ത് വിജയം കൈവരിച്ചെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിച്ചത് ഉമ്രാൻ മാലിക്കായിരുന്നു. 

കളിയിൽ ഉമ്രാന്റെ വേഗതയേറിയ ബൗളിംഗ്  കൊണ്ട് എല്ലാവരും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ ആദ്യ മത്സരങ്ങളിൽ ഏറെ ബുദ്ധിമുട്ടുകൾ താരം നേരിടേണ്ടി വന്നു. എന്നാൾ പിന്നീടുള്ളതിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ പര്‍പ്പിള്‍ ക്യാപ്പ് പട്ടികയില്‍ 15 വിക്കറ്റുമായി താരം രണ്ടാമതാണ്.

0ca3a1f1 55d9 412e 80b1 bef0b11a1bcd

ഉമ്രാൻ മാലിക്കിന്റെ മികച്ച പ്രകടനം കണ്ട് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏക ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന് കമന്ററിക്കിടയിൽ സുനിൽ വ്യക്തമാക്കി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും അദ്ദേഹത്തിന്റെ അഭിപ്രായത്തോടെ യോജിച്ചു.

Umran malik vs gujrat titans

ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള മത്സരത്തിൽ ഉമ്രാൻ മാലിക്ക് കളിക്കുന്നത് കാണണമെന്ന ആഗ്രഹത്തിലാണ് സുനിൽ ഗവാസ്കർ. മത്സരത്തില്‍ പങ്കെടുത്തില്ലെങ്കിലും രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി എന്നിവരോടൊപ്പമുള്ള ഡ്രസിങ്ങ് റൂം അന്തിരീഷം അദ്ദേഹത്തിനു ഗുണം ചെയ്യും എന്നാണ് കരുതുന്നത്.

Read Also -  ധോണിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു. ഏറ്റവും വേഗതയിൽ ഐപിഎല്ലിൽ 200 സിക്സറുകൾ.

ജൂലൈയിലാണ് മാറ്റി വച്ച പരമ്പരയില്‍ അവശേഷിക്കുന്ന ഒരു ടെസ്റ്റ് മത്സരം നടക്കുക. അതിനു ശേഷം 3 വീതം ഏകദിന – ടി20 പരമ്പരകളും ഇന്ത്യ കളിക്കും.

Scroll to Top