ഞായറാഴ്ച്ചയാണ് ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയിലെ അവസാന മത്സരം. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചു നില്‍ക്കുന്നതിനാല്‍ അവസാന മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ കഴിയും. ക്യാപ്റ്റനായ റിഷഭ് പന്തിനും ഈ മത്സരം അഭിമാന പോരാട്ടമാണ്. കെല്‍ രാഹുലിനു പരിക്കേറ്റപ്പോള്‍ അപ്രിതീക്ഷമായാണ് റിഷഭ് പന്തിനു ക്യാപ്റ്റന്‍സി ലഭിച്ചത്.
അതേ സമയം ക്യാപ്റ്റന്‍ റിഷഭ് പന്ത്, റണ്‍സ് നേടാന്‍ കഷ്ടപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. 4 മത്സരങ്ങളില്‍ നിന്നായി 57 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായിട്ടുളളത്. ഇപ്പോഴിതാ റിഷഭ് സ്ഥിരമായി ഒരേ തെറ്റാണ് ആവര്‍ത്തിക്കുന്നത് എന്ന് മുന്‍ സൗത്താഫ്രിക്കന്‍ പേസര്‍ ഡേല്‍ സ്റ്റെയ്ന്‍ പറഞ്ഞു.
“ഈ പരമ്പരയിൽ പന്തിന് നാല് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, അവിടെ അവന്‍ ഒരേ തെറ്റുകളാണ് വരുത്തുന്നത്. കൂടാതെ, നല്ല കളിക്കാർ അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കും പക്ഷേ, അവൻ അങ്ങനെ ചെയ്തില്ല. ഡികെ ഓരോ തവണയും ഇറങ്ങി താന്‍ ഒരു ക്ലാസ് പ്ലെയർ ആണെന്ന് തെളിയിക്കുകയാണ്. ”
” നിങ്ങൾക്ക് ലോകകപ്പ് നേടണമെങ്കിൽ, ഫോമിലുള്ള ഒരാളെ തിരഞ്ഞെടുക്കണം. ടീമിൽ വലിയ പേരായതിനാന്‍ ടീമിലിടം നേടുന്ന താരങ്ങളുണ്ട്. പക്ഷേ ഡികെ അതിശയകരമായ ഫോമിലാണ്, ഈ ഫോം തുടരുകയാണെങ്കിൽ, ലോകകപ്പിനായി വിമാനത്തിൽ കയറാന്‍ ആദ്യം എഴുതിയ പേരുകളിലൊന്നായി മാറും,” സ്റ്റെയ്ൻ പറഞ്ഞു.
കാർത്തിക്കിനെക്കുറിച്ച് കൂടുതലായി സംസാരിച്ച സ്റ്റെയ്ൻ പറഞ്ഞു: “ഡികെ അസാമാന്യ ഫോമിലാണ്. ഈ വർഷം, അവൻ കൂടുതൽ മെച്ചപ്പെടുന്നു. വിക്കറ്റ് കീപ്പറുടെ മാനസികാവസ്ഥയാണ് അദ്ദേഹത്തിന്, അവൻ കളി നന്നായി മനസ്സിലാക്കും, ബൗളർമാർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് അവനറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവൻ റിവേഴ്‌സ് സ്വീപ്പ്, സ്വീപ്പ്, എന്നിവ കളിക്കുന്നു. കളി മനസ്സിലാക്കുന്ന ഒരാൾ കളിക്കുന്ന ഷോട്ടുകളാണ് അവ. ബൗളർ ബൗൾ ചെയ്യാൻ ഓടുന്നതിന് മുമ്പ് എന്താണ് ബൗൾ ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാക്കുന്നു.” സ്റ്റെയ്ൻ പറഞ്ഞു നിർത്തി