അവൻ പാഠങ്ങൾ പഠിക്കുന്നില്ല: രൂക്ഷമായ വിമർശനവുമായി ഗവാസ്ക്കർ

സൗത്താഫ്രിക്കക്ക്‌ എതിരായ അഞ്ചാം ടി :20യിൽ ജയിച്ച് നിർണായക ടി :20 പരമ്പര സ്വന്തമാക്കാനാണ് റിഷാബ് പന്തിന്റെയും ടീമിന്റെയും ആഗ്രഹം.തുടർച്ചയായ രണ്ട് ടി :20കൾ ജയിച്ച് ഇന്ത്യൻ സംഘം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ആദ്യമായി ക്യാപ്റ്റൻസി റോളിലേക്ക് എത്തിയ റിഷാബ് പന്തിനും ഈ പരമ്പര അതീവ നിർണായകമാണ്.

എന്നാൽ ബാറ്റിംഗിലെ താരത്തിന്റെ മോശം പ്രകടനമാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറുന്നത്. മുൻ താരങ്ങൾ അടക്കം ഇക്കാര്യം വിശദമാക്കി കഴിഞ്ഞു. തുടർച്ചയായി ഒരേ രീതിയിൽ തന്നെയാണ് താരം പുറത്താകുന്നത്.

FB IMG 1655478328496

ഇപ്പോൾ ഇക്കാര്യം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ. തന്റെ ബാറ്റിംഗിലെ പിഴവുകൾ റിഷാബ് പന്ത് മനസ്സിലാക്കുന്നില്ല എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ നിരീക്ഷണം.ഇന്നലെ നടന രാജ്കോട്ട് ടി :20യിൽ 23 ബോളുകൾ നേരിട്ട താരം നേടിയത് വെറും 17 റൺസാണ്.ഷൊട്ട് സെലക്ഷനിൽ അടക്കം റിഷാബ് പന്ത് ഒരേ പിഴവ് ആവർത്തിക്കുന്നു എന്നതാണ് സുനിൽ ഗവാസ്ക്കറിന്റെ അഭിപ്രായം.

” അവന്റെ മിസ്റ്റേക്കിൽ നിന്നും പാഠം ഉൾകൊള്ളുവാൻ കഴിയുന്നില്ല.ഈ ടി :20 പരമ്പരയിലെ തന്നെ മുൻപത്തെ മൂന്ന് വിക്കറ്റുകൾ നഷ്ടത്തിൽ നിന്നും അവൻ ഒന്നും തന്നെ പഠിച്ചില്ല. അവർ വൈഡ് ആയി ബൗൾ ചെയ്യുന്നു അവൻ ഷൊട്ട് കളിക്കാൻ നോക്കുന്നു ഔട്ട്‌ ആകുന്നു.അവന്റെ എല്ലാ പവറും അത്തരം ഔട്ട്‌ സൈഡ് ബോൾ ഷോട്ടുകളിൽ ഉന്നയിക്കാൻ കഴിയുന്നില്ല ” സുനിൽ ഗവാസ്ക്കർ വിമർശനം കടുപ്പിച്ചു.