അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫോം ടി :20 ടൂർണമെന്റിലും ആവർത്തിക്കുന്ന ഓസ്ട്രേലിയൻ ആൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തെ തന്റെ വെടിക്കെട്ട് ബാറ്റിങ് മികവിനാൽ ഞെട്ടിക്കുകയാണ്.ഇന്ന് നടന്ന ബിഗ്ബാഷിലെ ഹോബർട്ട് ടീമിന് എതിരായ മത്സരത്തിലാണ് മെൽബൺ സ്റ്റാർസ് താരമായ മാക്സ്വെൽ തന്റെ വിശ്വരൂപം പുറത്തെടുത്തത്.ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിൽ എത്തിയ ഗ്ലെൻ മാക്സ്സ്വെൽ വെറും 64 ബോളിൽ 22 ഫോറും 4 സിക്സ് അടക്കം 154 റൺസുമായി പുറത്താക്കാതെനിന്നാണ് ടി :20 ക്രിക്കറ്റിലെ അപൂർവ്വമായ ചില റെക്കോർഡുകൾക്ക് അവകാശിയായത്. നായകൻ മാക്സ്വെൽ വെടിക്കെട്ട് കരുത്തിൽ 273 റൺസ് എന്നുള്ള വമ്പൻ സ്കോറിലേക്കാണ് മെൽബൺ ടീം എത്തി ചേർന്നത്. ടി :20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടീം സ്കോർ കൂടിയാണ് ഇത്.
നേരിട്ട ആദ്യത്തെ ബോൾ മുതൽ ആക്രമണ ശൈലിയിൽ കളിച്ച ഗ്ലെൻ മാക്സ്വെൽ തന്റെ അതിവേഗ ഫിഫ്റ്റിക്ക് പിന്നാലെ ഗിയർ മാറ്റുകയായിരുന്നു.22 ഫോറുകൾ അടക്കം എതിരാളികൾക്ക് മുകളിൽ സർവ്വ അധിപത്യം നേടിയ മാക്സ്വെല്ലിന് കൂട്ടായി അവസാന ഓവറുകളിൽ അടിച്ച് കളിച്ചത് മാർക്കസ് സ്റ്റോനിസ് തന്നെയാണ്.31 ബോളിൽ 75 റൺസ് അടിച്ച സ്റ്റോനിസ് ടീം സ്കോർ 250 കടത്തി.അതേസമയം കഴിഞ്ഞ ദിവസം അഹമ്മദാബാദ് ടീം ലേലത്തിന് മുൻപായി സ്‌ക്വാഡിലേക്ക് സെലക്ട് ചെയ്ത ഒരു താരമാണ് സ്റ്റോനിസ്. ആ ഒരു കരാർ അന്വർത്തമാക്കാൻ സ്റ്റോനിസ് ബാറ്റിങ് പ്രകടനത്തിന് സാധിച്ചു. കൂടാതെ ടി :20 ലോകകപ്പിലെ മോശം പ്രകടനങ്ങൾക്ക് ശേഷം താരം വിമർശനം കേട്ടിരുന്നു.
എന്നാൽ ഐപിഎല്ലിൽ അടക്കം മികച്ച ഫോമിൽ കളിച്ച മാക്സ്വെൽ വരുന്ന സീസണിൽ ബാംഗ്ലൂർ ടീം നായകനായി എത്തുമോ എന്നുള്ള ചർച്ചകൾക്ക് കൂടി ഈ റെക്കോർഡ് പ്രകടനം കാരണമായി മാറി കഴിഞ്ഞു.വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, സിറാജ് എന്നിവരെയാണ് ബാംഗ്ലൂർ അവരുടെ സ്‌ക്വാഡിൽ വരുന്ന സീസണിനായി നിലനിർത്തിയത്.