അശ്വിനെ എടുത്ത് ഉയർത്തി കോഹ്ലി : മുൻ ക്യാപ്റ്റൻ സൂപ്പർ ആവേശത്തിൽ

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ്‌ നായകസ്ഥാനം ഒഴിഞ്ഞത്. മൂന്ന് ഫോർമാറ്റിലും നിലവിൽ കേവലം ഒരു ബാറ്റ്‌സ്മാന്റെ റോളിൽ മാത്രമായി കളിക്കുന്ന കോഹ്ലി സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ എപ്രകാരം കളിക്കുമെന്നത് വളരെ ഏറെ ശ്രദ്ധേയമാണ്. എന്നാൽ ഒന്നാം ഏകദിന മത്സരത്തിൽ തന്നെ ക്യാപ്റ്റൻസി റോൾ നഷ്ടമായെങ്കിലും തന്റെ ആവേശം ഒരു അർഥത്തിലും നഷ്ടമായിട്ടില്ലെന്നത് തെളിയിക്കുകയാണ് കോഹ്ലി.

ആദ്യത്തെ ഏകദിനത്തിൽ തന്നെ വിരാട് കോഹ്ലി സഹതാരങ്ങൾക്ക്‌ സപ്പോർട്ട് നൽകുന്ന കാഴ്ചയാണ് നമുക്ക് കാണാനായി സാധിച്ചത്. മത്സരത്തിൽ അശ്വിൻ വിക്കറ്റ് വീഴ്ത്തിയ ശേഷം കോഹ്ലി നടത്തിയ ഒരു സെലിബ്രേഷനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അടക്കം ചർച്ചയായി മാറുന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്കക്കായി നായകൻ ബാവുമയും മിഡിൽ ഓർഡർ താരം വാൻഡർ ഡസ്സനും സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ ഇന്ത്യൻ ബൗളർമാർ മോശം പ്രകടനം നിരാശ സമ്മാനിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഡീകൊക്കിന്‍റെ വിക്കറ്റ് മനോഹരമായ ഒരു ബോളിൽ കൂടിയാണ് അശ്വിൻ വീഴ്ത്തിയത്. മികച്ച ബോളിൽ ഡീകൊക്ക് കുറ്റി എറിഞ്ഞിട്ട അശ്വിനെ ആദ്യമേ ഓടി അഭിനന്ദിക്കാൻ എത്തിയത് മുൻ നായകനായ വിരാട് കോഹ്ലി തന്നെയാണ്. അശ്വിനെ ഓടി വന്ന് എടുത്താണ് കോഹ്ലി ഈ ഒരു വിക്കറ്റ് ആഘോഷമാക്കി മാറ്റിയത്

അശ്വിനെ കെട്ടിപിടിച്ച് എടുത്ത് പൊക്കിയ കോഹ്ലി വളരെ അധികം ആവേശപൂർവ്വം കാണപ്പെട്ടത് ഇന്ത്യൻ ആരാധകരിൽ അടക്കം മനോഹര കാഴ്ചയായി മാറി. കൂടാതെ മുൻപ് മാധ്യമങ്ങളിൽ അടക്കം വന്ന കോഹ്ലി : അശ്വിൻ തർക്കത്തിനുള്ള മറുപടിയായി ഈ സെലിബ്രേഷൻ മാറി. അതേസമയം നാല് വർഷങ്ങൾക്ക്‌ ശേഷമാണ് അശ്വിൻ ഏകദിനത്തിൽ കളിക്കുന്നത്.