ഗാംഗുലിയും ജയ്ഷാക്കും ബിസിസിഐയിൽ അവസാന നാളുകൾ : റിപ്പോർട്ടുകൾ ഇപ്രകാരം

ലോക ക്രിക്കറ്റിലെ പ്രധാന ശക്തിയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്. വാണിജ്യമൂല്യം എല്ലാ വർഷവും വർധിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് ഇന്ന് ഭരിക്കുന്നത് സൗരവ് ഗാംഗുലി : ജയ് ഷാ സഖ്യമാണ്. മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എത്തിയ ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ഭരണ രംഗത്തേക്ക് വന്ന ശേഷം നിലവിൽ വന്ന മാറ്റങ്ങൾ അനവധിയാണ്. കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യൻ ക്രിക്കറ്റിനെയും ഒപ്പം ആഭ്യന്തര ക്രിക്കറ്റ്‌ മത്സരങ്ങളെയും വളരെ മികവോടെ മുൻപോട്ട് കൊണ്ടുപോയ ഇരുവർക്കും വ്യത്യസ്തമായ ആശയങ്ങൾ പേരിൽ ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഏറെ കയ്യടി നേടാൻ സാധിച്ചിരുന്നു.

എന്നാൽ ഇരുവരുടെയും കാലാവധി വൈകാതെ അവസാനിക്കുന്ന സംബന്ധിച്ച വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം ഇരുവരും ഈ വർഷം ഒക്ടോബർ മാസത്തോടെ സ്ഥാനങ്ങൾ ഒഴിഞ്ഞേക്കും.ഇക്കൊല്ലം ഒക്ടോബറിൽ ഇരുവരുടെയും മൂന്ന് വർഷ കാലാവധി  അവസാനിക്കുമെന്നാണ് സൂചന.

ഇതോടെ ബിസിസിഐ പ്രസിഡന്റ്‌ പദവിയിൽ നിന്നും ദാദയും സെക്രട്ടറി പദവിയിൽ നിന്നും തന്നെ ജയ് ഷായും പടിയിറങ്ങുമെന്നാണ് സൂചന. ഇരുവരും പദവി ഒഴിഞ്ഞാൽ ആരാകും സ്ഥാനം ഏറ്റെടുക്കുകയെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്. ലോധ കമ്മിറ്റി റിപ്പോർട്ട്‌ പ്രകാരം ബിസിസിഐയുടെ പദവികൾ വഹിക്കുന്നതിന് ഏതാനും നിയന്ത്രണങളുണ്ട്.ഇക്കാര്യങ്ങളിൽ നിന്ന് ഇളവ് ലഭിക്കാൻ നേരത്തെ ദാദയും ബിസിസിഐയും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.ഇളവുകൾ ലഭിച്ചാലും ഒക്ടോബറിൽ ഇരുവർക്കും സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് സൂചന.

നേരത്തെ ഇടംകയ്യൻ ബാറ്റ്‌സ്മാനായി ഇന്ത്യൻ ടീമിലേക്ക് എത്തിയ സൗരവ് ഗാംഗുലി പിന്നീട് ഇന്ത്യൻ ടീമിനെ അനേകം ജയങ്ങളിലേക്ക് ജയിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ്. കൂടാതെ വിദേശ മണ്ണിൽ അടക്കം ഇന്ത്യക്ക് ചരിത്ര ജയം നേടാൻ സാധിച്ചത് ദാദക്ക്‌ കീഴിയിലാണ്. വിരാട് കോഹ്ലിക്ക്‌ ഏകദിന നായക സ്ഥാനം നഷ്ടമായ വിവാദത്തിൽ ദാദ രൂക്ഷ വിമർശനം കേട്ടിരുന്നു.