ഓസ്ട്രേലിയൻ ടീമിൻറെ ഏറ്റവും വലിയ വെല്ലുവിളി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തോൽപ്പിക്കുകയാണെന്ന് ഓസീസ് ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. അടുത്ത വർഷമാണ് ബോർഡർ ഗവാസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം. ഇതിനിടയിലാണ് ഓസ്ട്രേലിയയിൽ ഇതിഹാസത്തിന്റെ ഈ അഭിപ്രായം പുറത്തുവന്നത്.
ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിൻ്റെ കീഴിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഓസീസ് വിജയിച്ചിരുന്നു. അതിനുശേഷം നടന്ന ലങ്കൻ പരമ്പരയിൽ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. 2014ലാണ് അവസാനമായി ഓസ്ട്രേലിയ ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.
അതിനുശേഷം പലതാരങ്ങൾക്ക് കീഴിലും ഓസ്ട്രേലിയ ഇന്ത്യയിൽ ടെസ്റ്റ് മത്സരം കളിക്കാൻ വന്നെങ്കിലും ഇതുവരെ പരമ്പര നേടാൻ സാധിച്ചിട്ടില്ല. അതിനു കാരണം പല ഓസ്ട്രേലിയൻ താരങ്ങൾക്കും ഇന്ത്യയിൽ എങ്ങനെ കളിക്കണം എന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ്. അതുകൊണ്ടുതന്നെയാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ തന്നെയാണെന്ന് മഗ്രാത്ത് പറഞ്ഞത്.
ഓസ്ട്രേലിയയിൽ നിന്നും നിരവധി താരങ്ങൾ ഐപിഎൽ കളിക്കാൻ ഇന്ത്യയിൽ എത്തുന്നുണ്ടെങ്കിലും ഇന്ത്യൻ സാഹചര്യങ്ങളും ആയി പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് മഗ്രാത്ത് ചൂണ്ടിക്കാണിക്കുന്നത്. പാക്കിസ്ഥാനെതിരെ വിജയവും ലങ്കക്കെതിരെ സമനിലയും നേടിയെങ്കിലും ഇന്ത്യക്ക് മുന്നിൽ എത്തുമ്പോൾ ഓസ്ട്രേലിയ എപ്പോഴും പതറുകയാണ്. 2004ൽ ഇന്ത്യയിൽ പരമ്പര നേടുമ്പോൾ ഭാഗ്യത്തിൻ്റെ തുണ കൂടി ഉണ്ടായിരുന്നു എന്നും മഗ്രാത്ത് പറഞ്ഞു.