സ്റ്റോക്സ് സ്വന്തം രാജ്യമായ ന്യൂസിലാൻഡിനായി കളിക്കാൻ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി റോസ് ടൈലർ രംഗത്ത്.

ന്യൂസിലാൻഡ് വംശകനും ഇംഗ്ലണ്ട് ടീമിൻ്റെട് ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സ് സ്വന്തം രാജ്യമായ ന്യൂസിലാൻഡിന് വേണ്ടി കളിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ന്യൂസിലാൻഡ് ഇതിഹാസം റോസ് ടൈലർ രംഗത്ത്. ന്യൂസിലാൻഡ് ഇതിഹാസമായ റോസ് ടൈലറിന്റെ അടുത്ത് പുറത്തിറങ്ങിയ ആത്മകഥയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “റോസ് ടൈലർ ബ്ലാക്ക് ആൻ്റ് വൈറ്റ്”എന്ന പുസ്തകത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

2010ൽ ബെൻ സ്റ്റോക്സിന് 18 വയസുള്ളപ്പോൾ ഇംഗ്ലീഷ് കൗണ്ടി ക്ലബ് ആയ ഡർഹമിനെ കളിച്ചിരുന്ന സമയത്ത് ന്യൂസിലാൻഡിനു വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിരുന്നു എന്നും ടൈലർ പറഞ്ഞു.”അദ്ദേഹത്തിന് അപ്പോൾ 18-19 വയസാണ് പ്രായം. ഒരു തനി കിവി (ന്യൂസീലൻഡുകാരൻ). ഒരിക്കൽ ന്യൂസീലൻഡിൽ വന്ന് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാൻ അവനോട് ചോദിച്ചു. അയാൾക്ക് താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ ഞാൻ ന്യൂസിലൻഡ് ക്രിക്കറ്റ് സി.ഇ.ഒ ജസ്റ്റിൻ വോണിന് ഈ സ്റ്റോക്ക്സ് മികച്ച യുവ ക്രിക്കറ്ററാണെന്നും അദ്ദേഹത്തിന് ന്യൂസീലൻഡിനായി കളിക്കാൻ താത്പര്യമുണ്ടെന്നും കാട്ടി ഒരു സന്ദേശമയച്ചു.

images 38

എന്നാൽ സ്റ്റോക്ക്സ് ന്യൂസീലൻഡിലെത്തി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങട്ടെ. എന്നിട്ട് നോക്കാമെന്നായിരുന്നു വോണിന്റെ മറുപടി. താഴെത്തട്ടിൽ നിന്ന് ആരംഭിക്കാനാണെങ്കിൽ അയാൾക്ക് താത്പര്യമുണ്ടാകില്ലെന്ന് താൻ അറിയിച്ചുവെന്നും അതിനു ശേഷം അക്കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടായില്ല.”- ടൈലർ പറഞ്ഞു.

images 39

ന്യൂസിലാൻഡിൽ ജനിച്ച സ്റ്റോക്സ് പന്ത്രണ്ടാം വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് താമസം മാറിയത്. സ്റ്റോക്സിന്റെ പിതാവ് പ്രൊഫഷണൽ റഗ്ബി താരമായിരുന്നു. അദ്ദേഹം ഒരു ടീമിൻ്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതോടെയാണ് ഇംഗ്ലണ്ടിലേക്ക് താമസം മാറിയത്.