സമീപകാലത്തായി തകർപ്പൻ പ്രകടനമാണ് ശുബ്മാൻ ഗിൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും സെഞ്ചുറി നേടിയ താരം ന്യൂസിലാൻഡിനെതിരായ നിർണ്ണായകമായ അവസാന 20-20 മത്സരത്തിലും സെഞ്ച്വറി നേടി ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന താരമായി മാറിയിരുന്നു. ഇന്ത്യയുടെ വിശ്വസ്തനായി വളരെ പെട്ടെന്ന് തന്നെ ഗിൽ മാറി.
ട്വൻ്റി -20 സെഞ്ചുറി നേടിയതോടെ ഫോർമാറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരനായി ഗിൽ മാറി. സുരേഷ് റെയ്നയുടെ റെക്കോർഡ് ആണ് താരം മാറി കിടന്നത്. നിർണായക മത്സരത്തിൽ 63 പന്തുകളിൽ നിന്നും 12 ഫോറും 76 അടക്കം 126 റൺസ് ആണ് താരം നേടിയത്. അത് മാത്രമല്ല ഈ ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തിന് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് ഇത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റെക്കോർഡ് ആണ് ഗില്‍ മറികടന്നത്.
ഇപ്പോൾ ഇതാ ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
“എന്നെ അദ്ദേഹത്തിൻ്റെ വലിയ ആരാധകനാക്കിയത് അവന്റെ ബാറ്റിംഗ് രീതിയാണ്. ഞാൻ ഉറപ്പിച്ച് പറയുന്നു ഒരു ഓൾ ഫോർമാറ്റ് കളിക്കാരൻ ആകാൻ അദ്ദേഹത്തിന് കഴിയുമെന്ന്.
വർഷങ്ങളോളം എല്ലാ ഫോർമാറ്റുകളിലും വിരാട് കോഹ്ലി കളം വാണു. അതിനുള്ള കഴിവ് ഈ ബാറ്ററിനുമുണ്ട്. മറ്റൊരു കാര്യമാണ് താരത്തിന്റെ കഴിവ് പ്രകടനത്തിലേക്ക് കൊണ്ടുവരിക എന്നത്.”-മുൻ ഇന്ത്യൻ സൂപ്പർ ഓൾറൗണ്ടർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യക്കു വേണ്ടി ആദ്യ സെഞ്ച്വറി ഗിൽ നേടിയത്. വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര സെഞ്ചുറി നേട്ടം 6 ആയി മാറിയത്.