പുള്‍ ഷോട്ടില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ ശുഭ്മാന്‍ ഗില്‍. ഉപദേശം ചോദിച്ചത് മാസ്റ്ററോട്

images 27 1

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ മികച്ച യുവ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ശുഭ്മാൻ ഗിൽ. ഇന്ത്യക്കു വേണ്ടി 10 ടെസ്റ്റ് മാച്ചുകളിൽ താരം പാഡ് അണിഞ്ഞിട്ടുണ്ട്. 10 ടെസ്റ്റ് മാച്ചുകളിൽ, 19 ഇന്നിംഗ്സുകളിലായി 558 റൺസ് താരം നേടിയിട്ടുണ്ട്. 1988 നുശേഷം ഓസ്ട്രേലിയൻ മണ്ണിലെ ഗാബയിൽ ഇന്ത്യ വിജയിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചവരിൽ ഒരാളായിരുന്നു ഗിൽ.

328 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്കുവേണ്ടി അവസാന ദിവസം 91 റൺസ് നേടി കൊടുത്ത് ഇന്ത്യൻ വിജയം അനായാസം ആക്കി. ഇപ്പോഴിതാ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫേവറേറ്റ് ഷോട്ട് ആയ പുൾ ഷോട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗിൽ.

images 26 1

താൻ ചെറുപ്പം മുതൽ അത് പരിശീലിക്കാർ ഉണ്ടെന്നും, അതു താൻ വളരെയധികം ആസ്വദിക്കുന്നു എന്നും താരം പറഞ്ഞു.

images 28 1

താരത്തിൻറെ വാക്കുകളിലൂടെ.. “ചെറുപ്പംമുതൽ പുൾ ഷോട്ട് ഞാൻ പരിശീലിക്കാറുണ്ട്. അത് ഞാൻ വളരെയധികം ആസ്വദിക്കുന്നു. ഈ അടുത്ത് വെച്ച് പുൾ ഷോട്ടിനെ കുറിച്ച് ഞാൻ രോഹിത് ഭായിനോട് ചോദിച്ചു. പന്ത് വായുവിൽ മുൻകൂട്ടി കണ്ടിട്ടാണോ, അതോ പന്ത് വീക്ഷിച്ച ശേഷം ആണോ ഷോട്ട് കളിക്കുന്നതെന്ന് ഞാൻ ചോദിച്ചു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
images 29 1

ഒരു പ്രാക്ടിക്കൽ ചോദ്യമായിരുന്നു അത്. പന്ത് വായുവിൽ അടിക്കുമ്പോൾ ബൗളർമാർ ചിന്തിക്കുന്നത് എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നും ചോദിച്ചു. എൻറെ സംശയം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു.”-ഗിൽ പറഞ്ഞു. എന്നാൽ എന്താണ് രോഹിത് ഗിൽ പറഞ്ഞതെന്ന് വ്യക്തമാക്കിയില്ല.

ഇത്തവണ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിലാണ് ശുഭ്മാന്‍ ഗില്‍ കളിക്കുക. ടീം ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും കളിക്കാന്‍ തയ്യാറാണ് എന്നാണ് ഗില്‍ പറഞ്ഞത്. ഇത്തവണ ചില സര്‍പ്രൈസ് ഷോട്ടുകള്‍ തന്‍റെ ബാറ്റില്‍ നിന്നും പിറക്കും എന്നും ഗില്‍ അറിയിച്ചു.

Scroll to Top