ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രഹാനെയും ടീമും ജയത്തിന് അരികിലേക്ക് എത്തുമ്പോൾ ആശങ്കകൾ സൃഷ്ടിക്കുന്നത് ബാറ്റിങ് നിരയാണ്. ചില സൂപ്പർ താരങ്ങൾ കളിക്കുന്നില്ല എങ്കിലും പ്രതീക്ഷകൾക്കെല്ലാം അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ സീനിയർ താരങ്ങൾക്ക് സാധിക്കാത്തത് എല്ലാ ആരാധകർക്കും നിരാശകൾ നൽകുന്നു.
കാൻപൂർ ടെസ്റ്റിൽ അരങ്ങേറ്റ താരം ശ്രേയസ് അയ്യർക്ക് ഒപ്പം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് ഓപ്പണർ ശുഭ്മാൻ ഗില്ലാണ്. ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി അടിച്ച ഗിൽ പക്ഷേ രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ പുറത്തായി. താരത്തിന്റെ ടെക്ക്നിക്ക് സംബന്ധിച്ചുള്ള ചർച്ചകൾ മുൻപും പല തവണ സജീവമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ഒരു ഉപദേശവുമായി എത്തുകയാണ് മുൻ താരം ആകാശ് ചോപ്ര.
ഇനിയും ടെക്ക്നിക്ക് നിലവാരത്തിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ ഗില്ലിന്‍റെ കരിയറിന് തന്നെ അത് പ്രശ്നം സൃഷ്ടിക്കുമെന്നാണ് ആകാശ് ചോപ്ര പറയുന്നത് “ഓപ്പണിങ് ബാറ്റ്‌സ്മാൻ റോളിൽ തന്റെ എല്ലാ മികവും പുറത്തെടുക്കാൻ ഗിൽ എല്ലാ ടെസ്റ്റിലും ശ്രമിക്കാറുണ്ട്. എങ്കിലും എന്റെ അഭിപ്രായം ഗില്ലിന് ഏറ്റവും അധികം യോജിക്കുന്നത് മധ്യനിരയിലെ സ്ഥാനം തന്നെയാണ്.
അവന്റെ ശൈലിയും ടെക്ക്നിക്കും കാണുമ്പോൾ എനിക്ക് അത് തോന്നാറുണ്ട്. കൂടാതെ ഭാവിയിൽ അവൻ മിഡിൽ ഓർഡറിൽ എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.ഓപ്പണിങ് റോൾ ഏറ്റെടുക്കാൻ അവൻ നിർബന്ധിതനായി എന്നത് തീർച്ച “ആകാശ് ചോപ്ര തന്റെ നിരീക്ഷണം വിശദമാക്കി
അതേസമയം ഗില്ലിന്‍റെ ഫുട് വർക്കിലെ ചില പ്രശ്നങ്ങൾ ചൂണ്ടികാണിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പിച്ച് ചെയ്‌ത ശേഷം സ്റ്റപിലേക്ക് കൂടി എത്തുന്ന പന്തുകളിൽ അവന്റെ രണ്ട് കൈകൾ ചലനം എപ്പോഴും ഒരേ രീതി തന്നെയാണ് പിന്തുടരുന്നത്.അക്കാര്യം ശ്രദ്ധിക്കാനും മാറ്റങ്ങൾ വരുത്താനും ഗിൽ തയ്യാറാവണം. അവന്റെ കഴിവിനെ കുറിച്ച് ആർക്കും സംശയമില്ല. എല്ലാ കാലത്തും ഓപ്പണിങ് ബാറ്റ്‌സ്മാന്മാർക്ക് സമ്മർദ്ദം വലുതാണ് “ഇർഫാൻ പത്താൻ വ്യക്തമാക്കി