ഭാവിയില്‍ അവര്‍ നന്നായി പ്രകടനം നടത്തും. ബാറ്റിംഗ് കോച്ചിന് പറയാനുള്ളത്.

ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ ചേത്വേശര്‍ പൂജാരയും അജിങ്ക്യ രഹാനയും ഫോമിലേക്ക് തിരിച്ചെത്തും എന്ന് പറഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍. അതേ സമയം ഇരുവരെയും അടുത്ത ടെസ്റ്റില്‍ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ബാറ്റിംഗ് കോച്ച് തയ്യാറായില്ലാ. ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തില്‍ ഇരുവരും ചെറിയ സ്കോറിനാണ് പുറത്തായത്.

ഇരുവരുടേയും ബാറ്റിംഗ് ഫോം ടീം ഇന്ത്യയെ അലട്ടുന്നുണ്ടെങ്കിലും സീനിയര്‍ താരങ്ങളെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് രംഗത്ത് എത്തി. ” ശരിയാണ് നമ്മളുടെ ടോപ്പ് ഓഡര്‍ കുറച്ചു കൂടി സംഭാവനകള്‍ നല്‍കണം. പക്ഷേ നിങ്ങള്‍ പറഞ്ഞ ഈ താരങ്ങള്‍ 80 ഉം 90 ഉം ടെസ്റ്റുകള്‍ കളിച്ച് അനുഭവസമ്പത്ത് ഉള്ളവരാണ്. അവര്‍ ടീമിനുവേണ്ടി നന്നായി പ്രകടനം നടത്തിയട്ടാണ് ഇത്രയും മത്സരങ്ങള്‍ കളിക്കാനായത്. ”

330959

“അവർ രണ്ടുപേരും ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ അവർ മുമ്പ് ഞങ്ങൾക്ക് വേണ്ടി വളരെ പ്രധാനപ്പെട്ട പ്രകടനങ്ങള്‍ കളിച്ചിട്ടുണ്ട്, ഭാവിയിലും അവർ തിരിച്ചുവന്ന് ഞങ്ങളുടെ ടീമിനായി കൂടുതൽ പ്രധാനപ്പെട്ട മത്സരങ്ങള്‍ കളിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” വിക്രം റാത്തോര്‍ പറഞ്ഞു.

അതേ സമയം വീരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പറ്റി പറയാന്‍ ബാറ്റിംഗ് കോച്ച് തയ്യാറായില്ലാ. ” ഇപ്പോഴത്തെ ഞങ്ങളുടെ ശ്രദ്ധ ഈ മത്സരത്തിലാണ്. മുംബൈയിലെ മത്സരത്തില്‍ ക്യാപ്റ്റന്‍ തിരിച്ചെത്തും എന്നറിയാം. ബാക്കിയുള്ള കാര്യങ്ങള്‍ മുംബൈയില്‍ എത്തിയതിനു ശേഷം തീരുമാനിക്കും