ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും വലിയ ബാറ്റിങ് വിസ്മയമാണ് ദിനേശ് കാർത്തിക്ക്. ഒരുവേള പലവിധ പരിഹാസങ്ങൾക്ക് നടുവിൽ നിന്നും ബാംഗ്ലൂർ ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത സീനിയർ താരം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിലൂടെ ഇന്ത്യൻ ജേഴ്സിയിലേക്ക് എത്തിയത്. ഇന്നലെ നാലാം ടി :20യിൽ അർദ്ധ സെഞ്ച്വറി അടക്കം മാൻ ഓഫ് ദി മാച്ച് പുരസ്‌കാര നേട്ടത്തിലേക്ക് എത്തിയ താരം ക്രിക്കറ്റ് ലോകത്ത് നിന്നും പ്രശംസ നേടുകയാണ്.
കൂടാതെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ അടക്കം ഇന്ത്യൻ ടീമിന്റെ പ്രതീക്ഷയായി താരം മാറി കഴിഞ്ഞു. ഇപ്പോൾ ഇക്കാര്യം ചൂണ്ടികാട്ടി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്ക്കർ.ദിനേശ് കാർത്തിക്കിന്‍റെ പ്രായത്തിൽ അല്ല പ്രകടനത്തിലാണ് നോക്കേണ്ടതെന്നാണ് സുനിൽ ഗവാസ്ക്കറിന്റെ അഭിപ്രായം. എന്നാൽ 37 വയസ്സ് പ്രായമുള്ള ദിനേശ് കാർത്തിക്ക് 2022ലെ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കളിക്കില്ല എന്നാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ പറഞ്ഞത്. ഇത്തരം ഒരു അഭിപ്രായത്തോടും ഗവാസ്ക്കർ രൂക്ഷമായി പ്രതികരിച്ചു.
ഗംഭീറിന്‍റെ പേര് വ്യക്തമാക്കാതൊണ് ഗാവസ്കറുടെ വിമർശനം. ”അയാള്‍ക്ക് കളിക്കാനാവില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായി. ടീമിന് ആവശ്യമായ താരമാണ് കാർത്തിക്. പേരല്ല, ഫോമാണ് പരിഗണിക്കേണ്ടത് ” എന്നും ഗാവസ്കർ സ്റ്റാർ സ്പോർട്സില്‍ പറഞ്ഞു
” ദിനേശ് കാർത്തിക്ക് മികച്ച ഫോമിലാണ്. അതിനാൽ തന്നെ അദ്ദേഹത്തെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്. ആറും ഏഴും നമ്പറുകളിലാണ് കളിക്കാനായി എത്തുന്നത്.നമുക്ക് ഒരിക്കലും അദ്ദേഹത്തിന്‍റെ ബാറ്റിൽ നിന്നും അർദ്ധ സെഞ്ച്വറികൾ തുടർച്ചയായി പ്രതീക്ഷിക്കാൻ കഴിയില്ല. എങ്കിലും അവസാന ഓവറുകളിൽ എത്തി 20 ബോൾ 40 റൺസ് കാമിയോകൾ പുറത്തെടുക്കാൻ ദിനേശ് കാർത്തിക്കിന് കഴിയും. അതാണ് റോൾ. എന്തൊരു അർപ്പണ ബോധതോടെയാണ് ദിനേശ് കാർത്തിക്ക് കളിക്കുന്നത്. അത്തരം ഒരു താരം ലോകക്കപ്പ് ടീമിൽ കളിക്കണം ” സുനിൽ ഗവാസ്ക്കർ വാചാലനായി.