ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ടീം എന്നുള്ള വിശേഷണം കരസ്ഥമാക്കിയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ കുതിപ്പ്. സീസണിൽ ഇതുവരെ കളിച്ച നാലിൽ മൂന്ന് മത്സരവും ജയിച്ച രാജസ്ഥാൻ റോയൽസ് ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മിന്നും ഫോമിൽ തന്നെയാണ്.
രാജസ്ഥാൻ റോയൽസ് ടീമിന്റെ കുതിപ്പിനും ഒപ്പം വളരെ അധികം ശ്രദ്ധേയമായി മാറുന്നത് ക്യാപ്റ്റൻ സഞ്ജു സാംസൺ പ്രകടനം തന്നെയാണ്. ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണിൽ നിന്നും മലയാളികൾ അടക്കം പ്രതീക്ഷിക്കുന്നത് വലിയ ഒരു ഇന്നിങ്സ് തന്നെയാണ്. എന്നാൽ സഞ്ജു സാംസൺ ക്യാപ്റ്റൻസി മികവിനെയും കൂടാതെ ബാറ്റിങ് സ്ഥിരതയെയും കണ്ടെന്ന് നടിക്കാനായി മുൻ താരങ്ങൾ അടക്കം തയ്യാറാക്കാത്തത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമായി മാറിയിട്ടുണ്ട്.
ലക്ക്നൗ എതിരായ മത്സരത്തിൽ അവസാന ഓവറുകളിൽ വളരെ നിർണായകമായ ചില നീക്കങ്ങൾ അടക്കം നടത്തിയാണ് സഞ്ജുവിന്‍റെ നേതൃത്വത്തിൽ രാജസ്ഥാൻ ജയം നേടിയത്. എന്നാൽ ആവേശകരമായ ഈ മത്സരത്തിന്റെ നിർണായകമായ അവസാന ഓവറുകളില്‍ പന്തെറിയാനെത്തുന്നവര്‍ക്ക് മുതിര്‍ന്ന താരങ്ങളായ ജോസ് ബട്‌ലറും ട്രെന്‍ഡ് ബോള്‍ട്ടും നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അത് സഞ്ജുവിനെ പരിഹസിക്കാനുള്ള അവസരം ആക്കി കമന്ററി ബോക്സിൽ ഇരുന്ന മുൻ താരമായ സുനിൽ ഗവാസ്ക്കർ മാറ്റിയെന്ന് സോഷ്യൽ മീഡിയയിൽ അടക്കം തുറന്ന് പറയുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ.
നേരത്തെ രാജസ്ഥാന്‍ തോറ്റ മത്സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയുടെ ചില വളരെ ലളിതമായ പ്രശ്നങ്ങൾ ചൂണ്ടികാട്ടി സഞ്ജു സാംസൺ എതിരെ ഗവാസ്ക്കർ, രവി ശാസ്ത്രി എന്നിവർ രംഗത്ത് എത്തിയിരുന്നു. ബാംഗ്ലൂർ എതിരായ തോൽവിയിൽ സഞ്ജുവിനാണ് എല്ലാ ഉത്തരവാദിത്വവുമെന്നാണ് ഗവാസ്ക്കർ പറഞ്ഞത്. പലപ്പോഴും ഐപിഎല്ലിൽ അടക്കം ഫോമിലേക്ക് എത്തിയാലും ഇന്ത്യൻ നാഷണൽ ടീമിലേക്ക് സഞ്ജുവിന് അവസരം കിട്ടാറില്ല. ഈ സമയം മിണ്ടാത്ത ഇതിഹാസങളാണ് സഞ്ജു സാംസൺ എതിരെ തിരിയുന്നതെന്ന് ചില ക്രിക്കറ്റ് പ്രേമികൾ നിരീക്ഷിക്കുന്നു.
തൊട്ട് മുമ്പത്തെ മത്സരത്തില്‍ ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ബംഗളൂരുവിന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ കോഹ്ലിയും ദിനേഷ് കാര്‍ത്തികും മുന്നിട്ടിറങ്ങിയപ്പോള്‍ ധാരാളം അനിയോജ്യരായവര്‍ ബംഗളരുവിന് ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുണ്ടെന്ന് പ്രശംസിച്ച ഗവാസ്‌ക്കറാണ് തൊട്ടടുത്ത മത്സരത്തില്‍ സഞ്ജുവിനെ കണ്ടപ്പോള്‍ അത് പരിഹാസത്തിലേക്ക് മാറിയത്.