സെഞ്ചുറി കണക്കില്‍, കോഹ്ലി സച്ചിനെ മറികടക്കുമോ ? ഇങ്ങനെ സംഭവിച്ചാല്‍ മതിയെന്ന് ഗവാസ്കര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് കഴിയും എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കള്‍. കഴിഞ്ഞ 4 ഇന്നിംഗ്സുകളിലായി 3 സെഞ്ചുറികളാണ് വിരാട് കോഹ്ലി നേടിയത്. സച്ചിന്‍റെ 49 ഏകദിന സെഞ്ചുറി എന്ന നേട്ടത്തിലേക്ക് കോഹ്ലി ഇനി 3 സെഞ്ചുറികളുടെ ദൂരം മാത്രമേയുള്ളു.

”അഞ്ചോ ആറോ വർഷം കോഹ്ലി കളിച്ചാൽ 100 സെഞ്ചുറികളില്‍ എത്തും. അതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ശരാശരി പ്രതിവർഷം 6 സെഞ്ച്വറികളാണ്. അങ്ങനെ സംഭവിച്ചാൽ, 40 വയസ്സ് വരെ കളിച്ചാൽ, അടുത്ത 5-6 വർഷത്തിനുള്ളിൽ അദ്ദേഹത്തിന് 26 സെഞ്ച്വറികൾ കൂടി ചേർക്കാനാകും. സച്ചിൻ ടെണ്ടുൽക്കറും 40 വയസ്സ് വരെ കളിച്ചു, ഫിറ്റ്നസ് നിലനിർത്തി. തന്റെ ഫിറ്റ്‌നസിനെ കുറിച്ച് കോഹ്‌ലിക്ക് നല്ല ബോധ്യമുണ്ട്. ഈ ഇന്ത്യൻ ടീമിലെ വിക്കറ്റുകൾക്കിടയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന താരം ഇപ്പോഴും അദ്ദേഹമാണ്,” ഗവാസ്‌കര്‍ പറഞ്ഞു.

19408922 9ebd 477d b564 0e595199e82e

” എംഎസ് ധോണിയെ മാത്രമാണ് കോലിയെക്കാളും വേഗമുള്ളവനെന്ന് പറയാനാവുക. ഇപ്പോൾ ഈ പ്രായത്തിലും അവൻ യുവതാരങ്ങളെ പിന്നിലാക്കുന്നു. സിംഗിളുകൾ ഡബിളുകളായും ഡബിളുകൾ ട്രിപ്പിളുകളായും മാറ്റുന്നു. അതവൻ്റെ റൺസിൽ മാത്രമല്ല സഹതാരങ്ങൾക്ക് വേണ്ടിയും അവൻ ഇപ്രകാരം ചെയ്യുന്നു. ഈ ഫിറ്റ്നസ് വെച്ച് അവൻ 40 വയസ്സുവരെ കളിച്ചാലും അത്ഭുതപെടേണ്ടതില്ല. ” സുനിൽ ഗാവസ്കർ പറഞ്ഞു.

മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിരാട് കോഹ്ലി തന്‍റെ സെഞ്ചുറി വരള്‍ച്ചക്ക് അവസാനം കുറിച്ചത്. ടി20 യില്‍ തന്‍റെ പ്രഥമ സെഞ്ചുറി നേടികൊണ്ടായിരുന്നു അത്.

1496750415 sachin kohli 517 twitter 1

ടെസ്റ്റില്‍ 27 സെഞ്ചുറികളാണ് വിരാട് കോഹ്ലിക്കുള്ളത്. 51 സെഞ്ചുറികളുമായി സച്ചിനാണ് ഏറ്റവും മുന്നില്‍

Previous articleഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാന്‍ കരയുക പോലും ചെയ്തു. അവഗണനയെ പറ്റി മനസ്സ് തുറന്ന് സര്‍ഫറാസ് ഖാന്‍
Next article‘വെല്ലുവിളികൾ നേരിടാൻ തയ്യാർ’ ; അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഋഷഭ് പന്ത്