ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക് ആണോ പന്ത് ആണോ ഭേദം? സുനിൽ ഗവാസ്കർ പറയുന്നു

PANT AND KARTHIK

ഇത്തവണ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ലോകകപ്പിൽ ഒരുപാട് പ്രതീക്ഷയോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ലോക കപ്പ് അതിനിർണായകമാണ്. കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഇന്ത്യൻ താരങ്ങൾക്ക് അനിവാര്യമാണ്.

ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ. അഞ്ചാമത്തെ ബൗളർ ആയി ഹർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ ദിനേശ് കാർത്തികനേയും ഋഷബ് പന്തിനെയും ഒരുമിച്ച് ടീമിൽ കളിപ്പിക്കാൻ ആകുമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. മെൽബണിൽ വെച്ച് നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരമാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.

341128

”ഹർദിക് പാണ്ഡ്യയെ ആറാമത്തെ ബോളറാക്കി ആറ് ബോളർമാരുമായി കളിക്കാൻ തീരുമാനിച്ചാൽ ഋഷഭ് പന്തിന് ടീമിൽ സ്ഥാനമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ അഞ്ചാമ്മത്തെ ബോളറായാണ് ഹർദിക്കിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ ആറാം സ്ഥാനത്ത് ഋഷഭ് പന്തിനും ഏഴാം സ്ഥാനത്ത് കാർത്തിക്കിനും കളിക്കാനുള്ള അവസരം ലഭിക്കും. അതും നടക്കാൻ സാധ്യതയുണ്ട്. എന്താണെങ്കിലും കാത്തിരുന്നു കാണാം.മധ്യത്തിൽ ഒരു ഇടങ്കയ്യൻ ബാറ്ററെ തീർച്ചയായും ആവശ്യമുണ്ട്. പക്ഷെ ആദ്യ നാലിലുള്ള എല്ലാവരും മികച്ച ഫോമിലാണ്. അങ്ങനെയുള്ളപ്പോൾ ഋഷഭ് പന്ത് ഏത് സ്ഥാനത്തായിരിക്കും കളിക്കാനിറങ്ങുക.അയാൾക്ക് മുന്നോ നാലോ ഓവറുകൾ കിട്ടുമോ?

See also  ദുബെ vs റിങ്കു. ഗിൽ vs ജയസ്വാൾ. സഞ്ജു vs ജിതേഷ്. ലോകകപ്പ് ടീമിലെത്താൻ പോരാട്ടം.

അങ്ങനെ മൂന്നോ നാലോ ഓവറെ കിട്ടുകയുള്ളൂവെങ്കിൽ ആരായിരിക്കും ഭേദം കാർത്തിക്കോ, ഋഷഭോ? ഈ സ്ഥിതികളൊക്കെ അവർ കണക്കാക്കി അതിൽ നിന്ന് അവർ ഒരു തീരുമാനമെടുക്കും.

Scroll to Top