ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ അധികം ആകാംക്ഷയോടെ കാത്തിരിപ്പ് തുടരുന്നത് ഇന്ത്യ :പാകിസ്ഥാൻ ടി :20 ലോകകപ്പ് മത്സരത്തിനായിട്ടാണ്. ഏറെ നിർണായകമായ ഐസിസി ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ആദ്യത്തെ മത്സരവും പാകിസ്ഥാനെതിരെയാണ്. നിലവിൽ ഐപിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ എങ്കിലും ടി :20 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ നേരിടാൻ പൂർണ്ണ തയ്യാറെടുപ്പുകൾ ഇന്ത്യൻ ടീം ശക്തമാക്കി കഴിഞ്ഞു. ഇന്ത്യൻ ടീം ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അനേകം നിർദേശങ്ങളുമായി മുൻ താരങ്ങൾ അടക്കം അഭിപ്രായം വിശദമാക്കിയിരുന്നു. എന്നാൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്നുള്ള ആവശ്യം ഇപ്പോൾ മുന്നോട്ടുവെക്കുകയാണ് മുൻ താരം ഗൗതം ഗംഭീർ.
പാകിസ്ഥാനെതിരെ നിർണായകമായ മത്സരത്തിൽ ഇന്ത്യൻ ടീം കരുതലോടെ പ്ലെയിങ് ഇലവനെ സെലക്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഗൗതം ഗംഭീർ തന്റെ ടീമിനെ തിരഞ്ഞെടുക്കുകയാണ് ഇപ്പോൾ. സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു ചർച്ചയിലാണ് താരം അഭിപ്രായം തുറന്ന് പറഞ്ഞത്.രോഹിത്തിനൊപ്പം ലോകേഷ് രാഹുൽ ഇന്നിങ്സ് ഓപ്പണിങ് ചെയ്യണം എന്ന് പറഞ്ഞ ഗംഭീർ ഇഷാൻ കിഷന് തന്റെ ടീമിൽ അവസരം നൽകിയില്ല.
രോഹിത്തും രാഹുലും ഓപ്പണിങ് റോൾ ഏറ്റെടുക്കുമ്പോൾ വിരാട് കോഹ്ലി മൂന്നാം നമ്പറിൽ കളിക്കാനെത്തണം എന്നാണ് എന്റെ ആഗ്രഹം.കൂടാതെ മികച്ച ബാറ്റിങ് ഫോമിലുള്ള സൂര്യകുമാർ യാദവിന് ഞാൻ നാലാം നമ്പർ നൽകും.റിഷാബ് പന്ത്, ജഡേജ, ഹാർദിക് പാണ്ട്യ എന്നിവർ ഉൾപ്പെടുന്ന ബാറ്റിങ് നിരക്ക് അവസാന ഓവറുകളിൽ റൺസ് അടിച്ചെടുക്കുവാൻ സാധിക്കും.” ഗൗതം ഗംഭീർ അഭിപ്രായം വിശദമാക്കി. കൂടാതെ രോഹിത് , കോഹ്ലി എന്നിവരുടെ ബാറ്റിങ് പാകിസ്ഥാനെതിരെ നിർണായകമാകും എന്നും ഗംഭീർ തുറന്ന് പറഞ്ഞു.
അതേസമയം ബൗളിംഗ് നിരയിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരെയും ഉൾപെടുത്തണം എന്നും ആവശ്യപ്പെട്ടു. യൂഎഇയിലെ പിച്ച് സ്പിന്നർമാരെ തുണക്കുമെങ്കിലും ആദ്യ മത്സരങ്ങളിൽ ഫാസ്റ്റ് ബൗളർമാർക്ക് കൂടി മികച്ച പിന്തുണ ലഭിക്കുമെന്നാണ് ഗൗതം ഗംഭീർ അഭിപ്രായം.”മുഹമ്മദ് ഷമി, ഭുവി, ജസ്‌പ്രീത് ബുംറ എന്നിവരെയാണ് ഞാൻ എന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുക. ഒപ്പം സ്പെഷ്യലിസ്റ്റ് സ്പിൻ ബൗളറായി വരുൺ ചക്രവർത്തിയെയും കളിപ്പിക്കണം “താരം ആവശ്യം ശക്തമാക്കി