ഈ പ്രശ്നം മുംബൈ മാറ്റണം :ഇല്ലേൽ കപ്പ് നഷ്ടമാകുമെന്ന് ആകാശ് ചോപ്ര

images 2021 09 15T145823.993

ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് ലോകവും എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കാനാണ്. മെയ്‌ ആദ്യവാരം കോവിഡ് വ്യാപനം കാരണം ഐപിൽ നിർത്തിവെച്ചെങ്കിലും ടൂർണമെന്റ് വീണ്ടും ആരംഭിക്കുമ്പോൾ വാശിയേറിയ എല്ലാ മത്സരങ്ങൾക്കും സാക്ഷിയാകാം എന്ന് എല്ലാ ആരാധകരും വിശ്വസിക്കുന്നുണ്ട്. അതേസമയം ടീമുകൾ എല്ലാം ആഴ്ചകൾ മുൻപ് തന്നെ ഐപിൽ സീസണിന്റെ മുന്നോടിയായി പരിശീലനം തുടങ്ങി കഴിഞ്ഞിരുന്നു. നിലവിലെ ചാമ്പ്യൻ ടീം മുംബൈ ഇന്ത്യൻസ് കോച്ചിംഗ് പാനലിനും ഒപ്പം പരിശീലനം സെക്ഷൻ ആരംഭിച്ച് കഴിഞ്ഞത് വളരെ ഏറെ ചർച്ചയായി മാറിയിരുന്നെങ്കിലും മുംബൈ ഇന്ത്യൻസ് ടീമിന് നിർണായകമായ ഒരു ഉപദേശം നൽകുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മുംബൈ ടീം ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനുള്ള തയ്യാറെടുപ്പുകളുമായി മുൻപോട്ട് പോകുമ്പോയാണ് ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്.

നേരത്തെ ഐപിഎല്ലലെ അവസാന രണ്ട് സീസണിലും കിരീടം നേടിയ മുംബൈ ടീമിനോപ്പം പ്രമുഖ താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ എന്നിവർ കഠിന പരിശീലനം ആരംഭിച്ച് കഴിഞ്ഞു. കൂടാതെ കിറോൺ പൊള്ളാർഡ് കൂടി കരീബിയൻ പ്രീമിയർ ലീഗിന് ശേഷം സ്‌ക്വാഡിന് ഒപ്പം ചേരുന്നുണ്ട്. എന്നാൽ മുംബൈ ടീം കഴിഞ്ഞ സീസണുകളിൽ എല്ലാം പതിവ് പോലെ ആവർത്തിക്കുന്ന ഒരു ശൈലി മാറ്റാണം എന്നാണ് ആകാശ് ചോപ്രയുടെ വാക്കുകൾ.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“മുബൈ അതിശക്തരായ ടീമാണ്. ഈ സീസണിലും കിരീടം നേടാൻ കഴിയുന്ന ഒരു ടീമാണ്.പക്ഷേ അവർക്ക് പുതിയ ഒരു സീസൺ തുടങ്ങുമ്പോൾ ജയിക്കാൻ അൽപ്പം സമയം എടുക്കാറുണ്ട്. കഴിഞ്ഞ സീസണിൽ അടക്കം നാം ഇത് കണ്ടതാണ് അവർ എപ്പോയും പുതിയ ടൂർണമെന്റ് സാവധാനമാണ് തുടങ്ങുന്നത്. ഈ ഒരു രണ്ടാംപാദ മത്സരങ്ങളുടെ സീസണിൽ അത് ആവർത്തിക്കാതെ നോക്കണം. അത് മാറ്റിയാൽ പ്ലേഓഫിൽ മുംബൈ എത്തും. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മുംബൈ. അവർ എല്ലാ പ്രതിസന്ധികളിൽ നിന്നും ജയിച്ച ടീമാണ് അത് മറക്കരുത് “ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി

Scroll to Top