അവസാന പന്തിൽ ത്രില്ലിംഗ് ജയം :കിരീടവുമായി സെയിന്റ് കിറ്റ്സ്

IMG 20210916 080323 scaled

ക്രിക്കറ്റ് പ്രേമികളുടെ എല്ലാം വമ്പൻ ആകാംക്ഷക്ക്‌ ഒടുവിൽ വിരാമം. ഏറെ നിർണായകമായ ഫൈനലിൽ ലൂസിയ കിങ്സിനെ 3വിക്കറ്റിന് പരാജയപ്പെടുത്തി ഡ്വയൻ ബ്രാവോ നായകനായ സെയിന്റ് കിറ്റ്സ് കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കി.അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന പന്തിലാണ് സെയിന്റ് കിറ്റ്സ് ജയവും ഒപ്പം കിരീടവും കരസ്ഥമാക്കിയത്.മൂന്ന് വിക്കറ്റ് ശേഷിക്കേ അവസാന പന്തിലാണ് 160 റൺസെന്നെ വിജയലക്ഷ്യത്തിലേക്ക് ബ്രാവോയുടെ ടീം എത്തിയത്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് കൂടി നടത്തിയ ഡൊമനിക് ഡ്രൈക്സാണ് ജയം നേടിയെടുക്കാനുള്ള കാരണം.

ഒരുവേള 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ സെയിന്റ് കിറ്റ്സ് ടീമിന് തുടരെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായെങ്കിലും ശേഷം എത്തിയ ഡൊമനിക് ഡ്രൈക്സാണ് 24 പന്തിൽ 48 റൺസുമായി ടീമിനായി ജയം സ്വന്തമാക്കിയത്.കരീബിയൻ പ്രീമിയർ ലീഗിൽ സെയിന്റ് കിറ്റ്സ് ടീമിന്റെ ആദ്യ കിരീട നേട്ടമാണിത്. റൺചേസിൽ ആദ്യ ഓവറുകളിൽ തന്നെ ഫോമിലുള്ള ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ് എന്നിവരെ നഷ്ടമായ സെയിന്റ് കിറ്റ്സ് ടീമിനായി പിന്നീട് ജോഷുവയും (37) റൂത് ഫോർഡും (25) ചേർന്നുള്ള സഖ്യം വൻ മുന്നേറ്റം നടത്തിയെങ്കിലും മികച്ച ബൗളിങ്ങിൽ കൂടി സ്കോറിങ് വേഗം കുറക്കാൻ ലൂസിയ കിങ്സ് ടീമിന് സാധിച്ചു.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.

പിന്നീട് ആറാമനായി ക്രീസിൽ എത്തിയ ഡൊമനിക് ഡ്രൈക്സ് 24 പന്തിൽ 3 ഫോറും 3 സിക്സും അടക്കമാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. അവസാന രണ്ട് പന്തിൽ ജയിക്കണമെന്നിരിക്കെ താരം ഒരു ഫോറും ഒരു സിംഗിൾ കൂടി നേടിയാണ് ജയം ഉറപ്പിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ലൂസിയ കിങ്സ് ടീമിനായി 43 റൺസ് നേടിയ ചേസ് 39 റൺസ് നേടിയ കീമോ പോൾ എന്നിവർ തിളങ്ങി. കീമോ പോൾ 21 പന്തിൽ 5 സിക്സ് അടക്കമാണ് 39 റൺസ് നേടിയത്.

Scroll to Top