ഗൗതം ഗംഭീര്‍ – ടീം ഇന്ത്യയുടെ ഹെഡ്കോച്ച്. ഔദ്യോഗിക പ്രഖ്യാപനവുമായി ജയ് ഷാ

ടീം ഇന്ത്യയുടെ പുതിയ ഹെഡ്കോച്ചായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2024 ടി20 ലോകകപ്പോടെ കരാര്‍ അവസാനിച്ച രാഹുല്‍ ദ്രാവിഡിനു പകരമാണ് ഗൗതം ഗംഭീര്‍ എത്തുന്നത്. 3 വര്‍ഷത്തെ കരാറിലാണ് ഗൗതം ഗംഭീര്‍ എത്തുന്നത്. 2007, 2011 ലോകകപ്പ് വിജയിയായ ഗൗതം ഗംഭീര്‍ ഇതുവരെ ഹെഡ്കോച്ചായി പ്രവര്‍ത്തിച്ചട്ടില്ലാ. എന്നാല്‍ ലക്നൗ ടീമിന്‍റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റേയും മെന്‍ററായി പ്രവര്‍ത്തിച്ചട്ടുണ്ട്.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്, തൻ്റെ കരിയറിൽ ഉടനീളം വ്യത്യസ്‌ത വേഷങ്ങൾ കൈകാര്യം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്‌തതിനാൽ, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യമായ വ്യക്തിയാണ് ഗൗതമെന്ന് എനിക്ക് ഉറപ്പുണ്ട്.

“ടീം ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വ്യക്തമായ കാഴ്ചപ്പാടും, അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവസമ്പത്തും ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതുമായ ഈ കോച്ചിംഗ് റോൾ ഏറ്റെടുക്കാൻ അദ്ദേഹത്തെ മികച്ചതാക്കുന്നു. ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ ബിസിസിഐ അദ്ദേഹത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു.” ഗംഭീറിനെ സ്വാഗതം ചെയ്ത് ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.

Previous articleരോഹിതിനും കോഹ്ലിയ്ക്കും പകരക്കാരായി അവർ വരണം. ഇന്ത്യൻ യുവതാരങ്ങളെ പറ്റി മുൻ താരം.
Next articleശ്രീലങ്കയ്ക്കെതിരെയും കോഹ്ലിയും രോഹിതും കളിക്കില്ല. രാഹുലോ പാണ്ട്യയോ നായകനാവും.