ഇശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസാണ് 50 ഓവറിൽ നേടിയത്.
ഇന്ത്യക്ക് വേണ്ടി മുൻ നായകൻ വിരാട് കോഹ്ലി തകർപ്പൻ സെഞ്ച്വറിയാണ് നേടിയത്. 87 പന്തുകളിൽ നിന്നും 12 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 113 റൺസ് ആണ് താരം നേടിയത്. ഏകദിനത്തിൽ വിരാട് കോഹ്ലിയുടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറി ആണ് ഇത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് വിരാട് കോഹ്ലിയുടെ സെഞ്ച്വറി നേട്ടത്തിന് ശേഷം ഗൗതം ഗംഭീർ പറഞ്ഞ വാക്കുകളാണ്.
ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടി തൻ്റെ കരിയറിലെ 45 ആമത്തെ ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് കരസ്ഥമാക്കിയത്. കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. “വിരാടിനെ സച്ചിനുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല.
അതിന് കാരണം സച്ചിൻ കളിക്കുന്ന കാലത്ത് 30- യാർഡ് സർക്കിളിൽ 5 ഫീൽഡർമാർ ഉണ്ടായിരുന്നില്ല.”-ഇതായിരുന്നു ഗൗതം ഗംഭീർ കോഹ്ലിയുടെ പ്രകടനത്തെ വിലയിരുത്തി പറഞ്ഞത്. മത്സരത്തിലെ സെഞ്ചുറി പ്രകടനത്തോടെ സച്ചിനെ വിരാട് കോഹ്ലി പിന്നിലാക്കിയിരുന്നു.
അതേസമയം ആദ്യം മത്സരത്തിൽ ഇന്ത്യക്കുവേണ്ടി നായകൻ രോഹിത് ശർമ (83) ശുബ്മാൻ ഗിൽ (70) എന്നിവർ സെഞ്ചുറി നേടി. ശ്രീലങ്കക്ക് വേണ്ടി പേസർ രജിത 3 വിക്കറ്റുകൾ സ്വന്തമാക്കി.