അവസാന നിമിഷം ഷനകയുടെ വെടിക്കട്ട് സെഞ്ചുറി. കൂറ്റന്‍ വിജയലക്ഷ്യം പ്രതിരോധിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍

india vs sri lanka 1st odi 2023

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. ഗുവഹത്തിയില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.

വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ജനുവരി 12 ന് കൊല്‍ക്കത്തയിലാണ് അടുത്ത മത്സരം.

വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്ക് മോശം തുടക്കമാണ് ലഭിച്ചത്. ന്യൂ ബോളില്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോയെ (5) ഹര്‍ദ്ദിക്ക് പാണ്ട്യയുടെ കൈകളില്‍ എത്തിച്ച സിറാജ്, കുശാല്‍ മെന്‍ഡിസിന്‍റെ (0) കുറ്റിയെടുത്തു. അസലങ്കയും (23) നിസങ്കയും (72) ധനജയ ഡീസില്‍വയും (47) ചേര്‍ന്ന് കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി.

19f6a4e1 5de3 4fbc bd01 4e2c1e15b35e

ചഹലിനെ തുടര്‍ച്ചയായ സിക്സുകളും ഫോറും അടിച്ച് ഹസരങ്ക (16) ഭയപ്പെടുത്തിയെങ്കിലും ചഹല്‍ തന്നെ പുറത്താക്കി. ദുനിത് വെല്ലലഗെയെ (0) ഉമ്രാന്‍ മാലിക്ക് വീഴ്ത്തിയതോടെ 179 ന് 7 എന്ന നിലയിലായി.

See also  പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

കരുണരത്ന 14 റണ്‍സ് നേടി പുറത്തായി. ഒന്‍പതാം വിക്കറ്റില്‍ രജിതയും – ഷനകയും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ അത് മതിയായിരുന്നില്ലാ. മത്സരത്തിന്‍റെ അവസാന ഓവറില്‍ ഷനക സെഞ്ചുറി നേടി. 88 പന്തില്‍ 12 ഫോറും 3 സിക്സുമായി 108 റണ്‍സാണ് ഷനക നേടിയത്. 9 റണ്‍സായിരുന്നു രജിതയുടെ സമ്പാദ്യം

ഇന്ത്യക്കായി ഉമ്രാന്‍ മാലിക്ക് 3 വിക്കറ്റ് വീഴ്ത്തി. സിറാജ് രണ്ടും ഷാമി, പാണ്ട്യ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

kohli century 2023

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി  വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.  87 പന്തിൽ 113 റൺസുമായി വിരാട് കോഹ്ലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 373 റൺസ്. ഒന്നാം വിക്കറ്റിൽ 143 റൺസിന്റെ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമയും (83) ശുഭ്മൻ ഗില്ലും (70) ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. മികച്ച തുടക്കം മുതലാക്കി വിരാട് കോഹ്ലി, ടീം ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു.

Scroll to Top