തകര്‍പ്പന്‍ സെഞ്ചുറിയുമായി വിരാട് കോഹ്ലി. സച്ചിനെ മറികടന്നു

kohli century 2023

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 373 റൺസാണ് ഇന്ത്യ നേടിയത്. കരിയറിലെ 45ാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോററായത്. 80 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 87 പന്തിൽ 12 ഫോറും ഒരു സിക്സും ഉൾപ്പടെ 113 റൺസ് നേടിയാണ് പുറത്തായത്.

മത്സരത്തിലെ സെഞ്ചുറിയോടെ സച്ചിനൊപ്പമെത്താനും കോഹ്ലിക്ക് സാധിച്ചു. ഇന്ത്യൻ മണ്ണിലെ തൻ്റെ ഇരുപതാം ഏകദിന സെഞ്ചുറിയാണ് കോഹ്ലി സ്കോര്‍ ചെയ്തത്. ഇതോടെ ഹോമിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്ററെന്ന നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വിരാട് കോഹ്ലിയെത്തി.

2a6ca6cc 7e8f 4f2d ab96 a2be354507ad

Most ODI 100s in a country

  • 20 Virat Kohli in India (99 inngs) *
  • 20 Sachin Tendulkar in India (160)
  • 14 Hashim Amla in South Africa (69)
  • 14 Ricky Ponting in Australia (151)
Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം എന്ന റെക്കോഡും ഇനി കോഹ്ലിയുടെ പേരിലാണ്. 8 സെഞ്ചുറിയുള്ള സച്ചിനെയാണ് മറികടന്നത്. അതുപോലെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോഡില്‍ ശ്രീലങ്കയുടെ പേരും വിരാട് കോഹ്ലി ചേര്‍ത്തു.

Most ODI 100s vs a team

  • 9 Virat Kohli vs WI
  • 9 Virat Kohli vs SL *
  • 9 Sachin Tendulkar vs Aus
  • 8 Rohit Sharma vs Aus
  • 8 Virat Kohli vs Aus
  • 8 Sachin Tendulkar vs SL
Scroll to Top