ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ഓസ്ട്രേലിയയിൽ വച്ചാണ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിൽ ദയനീയമായ പ്രകടനം പുറത്തെടുത്ത് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പിൽ കിരീടം നേടുക എന്നല്ലാതെ മറ്റ് ലക്ഷ്യങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. 23നാണ് മെൽബണിൽ വെച്ച് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ലോകം ഒട്ടാകെയുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന മത്സരമാണിത്.
കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ പുറത്താകാൻ മുഖ്യകാരണം പാക്കിസ്ഥാനായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. മാത്രമല്ല കഴിഞ്ഞ ഏഷ്യ കപ്പിൽ സൂപ്പർ ഫോർ ഇന്ത്യയെ തോൽപ്പിച്ച് ഏഷ്യാകപ്പിൽ നിന്നും പുറത്താക്കിയതിലും പാകിസ്ഥാൻ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ കണക്ക് വീട്ടാനുള്ള ഏറ്റവും മികച്ച അവസരമാണിത്.
ബാറ്റിങ്ങിലും ശക്തരായ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച ടീമിനെ തന്നെ അണിനിരക്കേണ്ടതുണ്ട്. ഇന്ത്യയുടെ ഏറ്റവും ദൗർബല്യമായത് ബൗളിംഗ് നിരയാണ്. ഇന്ത്യക്ക് കടുത്ത ആശങ്ക പകരുന്നതും അതുതന്നെയാണ്. പല താരങ്ങളും പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനെ നിർദ്ദേശിച്ച് കഴിഞ്ഞെങ്കിലും ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യയുടെ ബെസ്റ്റ് 11 നിർദ്ദേശിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ടോപ് ഫോറിൽ ഒരു മാറ്റവും ഇന്ത്യൻ താരം വരുത്തിയിട്ടില്ല.

കെഎൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ ആദ്യ നാല് സ്ഥാനങ്ങളിൽ ഇറങ്ങും. ഐപിഎല്ലിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ ദിനേശ് കാർത്തികിന് ഗൗതം ഗംഭീരന്റെ ടീമിൽ സ്ഥാനമില്ല. പകരം ഗൗതം ഗംഭീർ നിർദ്ദേശിച്ചിരിക്കുന്നത് പന്തിനെയാണ്. ആറാം നമ്പറിൽ ഹർദിക് പാണ്ഡ്യ ഇറങ്ങുമ്പോൾ ഏഴാം നമ്പറിൽ ഗൗതം ഗംഭീർ നിർദ്ദേശിച്ചിരിക്കുന്നത് അക്ഷർ പട്ടേലിനെയാണ്. സ്പിന്നറായി ചഹലും പേസറായി ഹർഷൽ പട്ടേലും ടീമിൽ സ്ഥാനം നേടിയപ്പോൾ ഭുവനേശ്വർ കുമാർ അർശദീപ് സിംഗ് എന്നിവരുടെ കാര്യത്തിൽ താരം ആശയക്കുഴപ്പം പറഞ്ഞു. ബുംറയുടെ പകരക്കാരനായി ടീമിൽ എത്തിയ ഷമിക്കും ഗംഭീർ തൻ്റെ ടീമിൽ സ്ഥാനം നൽകിയിട്ടുണ്ട്.
ഗംഭീര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ 11 : രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്/ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.