സൂപ്പര്‍ 12 ലെത്തി. സിംബാബ്വെന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത് ഇങ്ങനെ

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടി സിംബാബ്വെ. സ്കോട്ടലന്‍റിനെതിരെയുള്ള പോരാട്ടത്തില്‍ 5 വിക്കറ്റ് വിജയം നേടിയാണ് സിംബാബ്വെ അടുത്ത റൗണ്ടില്‍ എത്തിയത്. ഇന്ത്യ, പാക്കിസ്ഥാന്‍, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലണ്ട് എന്നിവര്‍ അടങ്ങിയ ഗ്രൂപ്പിലാണ് സിംബാബ്വെ.

6 വര്‍ഷത്തിനു ശേഷമുള്ള സിംബാബ്വെ ടി20 ലോകകപ്പിനു ഇടം നേടുന്നത്. 2016 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി കളിച്ചത്.

മത്സരത്തിനു ശേഷം ഡ്രസിങ്ങ് റൂമില്‍ സിംബാബ്വെന്‍ താരങ്ങള്‍ ആഘോഷിക്കുന്നതിന്‍റെ വീഡിയോ വൈറലായി.