ലോകകപ്പിലെ ദയനീയമായ പ്രകടനത്തിനു ശേഷം ഇന്ത്യൻ നായകനെ മാറ്റണമെന്ന് ആവശ്യം രൂക്ഷമാണ്. എല്ലാവരും രോഹിത് ശർമക്ക് പകരം നിർദ്ദേശിക്കുന്നത് ഹർദിക് പാണ്ഡ്യയെയാണ്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
ഭാവി ഇന്ത്യൻ നായകനായി താരം നിർദ്ദേശിക്കുന്ന പേര് പൃഥ്വി ഷായെ ആണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് എന്ന ഡൽഹിയിൽ വച്ച് നടന്ന പരിപാടിയിലാണ് ഇക്കാര്യം താരം പറഞ്ഞത്. എന്തുകൊണ്ടാണ് യുവതാരത്തെ ഇന്ത്യൻ നായകനാക്കാൻ താൻ പറയാനുള്ള കാരണവും ഗൗതം ഗംഭീർ വ്യക്തമാക്കി.
“എന്തുകൊണ്ടാണ് പ്രത്യക്ഷയെ നായകനാക്കാൻ ഞാൻ പറയാൻ കാരണം എന്ന് ഞാൻ വിശദീകരിക്കാം. ഫീൽഡിന് പുറത്തുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ധാരാളം ആളുകൾ സംസാരിക്കാറുണ്ട്. അതുകൊണ്ടുതന്നെ എനിക്കറിയാം അദ്ദേഹത്തിന് നായകനാകാനുള്ള കഴിവുണ്ട്. ആര് ടീമിൽ എടുക്കണം എന്നും ആരെ നായകനാക്കണം എന്നും തീരുമാനിക്കുന്നത് സെലക്ടർമാരാണ്.
അവരുടെ ജോലിയാണ് ശരിയായ പാതയിലേക്ക് ആളുകളെ നയിക്കുക എന്നത്.എൻ്റെ വിലയിരുത്തലിൽ അവൻ ആക്രമണ ശൈലിയുള്ള നായകനാവും. വിജയകരമായ ഒരു നായകനായി അവൻ മാറും. കായിക രംഗത്ത് ആക്രമണ ശൈലി നിർണായകമാണ്.”-ഗൗതം ഗംഭീർ പറഞ്ഞു.