ബ്രൂണോയുടെ ഗോള്‍ അടിച്ചുമാറ്റാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം. പൊളിച്ചടക്കി ടെക്നികല്‍ കമിറ്റി

ronaldo and bruno goal

യുറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ വിജയവുമായി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

മത്സരം കണ്ടു കൊണ്ടിരുന്ന എല്ലാവരും കരുതിയത് റൊണാൾഡോയാണ് ഗോൾ നേടിയതെന്നായിരുന്നു. റൊണാള്‍ഡോ താന്‍ നേടിയതുപോലെ ആഘോഷിച്ചപ്പോള്‍ എല്ലാവരും അത് ഉറപ്പിക്കുകയും ചെയ്തു.

Portugal v Uruguay Group H FIFA World Cup Qatar 2022

എന്നാൽ മത്സരം വീക്ഷിക്കുന്ന ടെക്‌നിക്കൽ കമ്മിറ്റി ഗോൾ വീണ്ടും പരിശോധിച്ച് ഗോൾ ബ്രൂണോ ഫെർണാണ്ടസിന്‍റെ പേരിലാക്കി.

ഇടതു വിങ്ങിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ ഒരു ക്രോസ് കണക്റ്റ് ചെയ്യാൻ റൊണാൾഡോ ചാടിയെങ്കിലും താരത്തിന്റെ തലയിൽ അതു കൊണ്ടില്ല. റൊണാൾഡോയുടെ ചാട്ടത്തിൽ ബോളിന്റെ ഗതി മനസിലാക്കാൻ യുറുഗ്വായ് ഗോൾകീപ്പർ പരാജയപ്പെട്ടപ്പോൾ അത് നേരെ വലയിലേക്ക് പോവുകയായിരുന്നു.

Portugal v Uruguay Group H FIFA World Cup Qatar 2022 1

തലയില്‍ പന്തു കൊണ്ടില്ലെങ്കിലും താൻ നേടിയത് പോലെയാണ് റൊണാൾഡോ ആഘോഷിച്ചതെന്നത് മത്സരം കണ്ട ഏതൊരാൾക്കും മനസിലാകും. മത്സരത്തിന്‍റെ അവസാന നിമിഷം പെനാല്‍റ്റിയിലൂടേ ബ്രൂണോ തന്‍റെ ഇരട്ട ഗോള്‍ നേടി.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top