ബാംഗ്ലൂർ ജയിക്കാനുറപ്പിച്ച ടീം :ബുംറ പോലും പ്രശ്നമല്ലെന്ന് ഗംഭീർ

ക്രിക്കറ്റ് ആരാധകരിൽ എല്ലാം വമ്പൻ ആവേശം നിറച്ചാണ് ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾക്ക്‌ തുടക്കം കുറിക്കുന്നത്. മെയ്‌ ആദ്യവാരം അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കുന്ന കാലയാളവ് ആഘോഷമാക്കി മാറ്റാനാണ് ആരാധകർ അടക്കം ആഗ്രഹിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ, ചെന്നൈ, ഡൽഹി, ബാംഗ്ലൂർ ടീമുകൾ പോയിന്റ് ടേബിളിൽ ആദ്യ 4 സ്ഥാനത്ത് ഉണ്ടെങ്കിലും എല്ലാ മത്സരങ്ങളും വളരെ നിർണായകമാണ് ഓരോ ടീമുകൾക്കും. ഇത്തവണ ഐപിഎല്ലിൽ തുടർച്ചയായ ജയങ്ങൾ നേടി എല്ലാവരെയും ഞെട്ടിച്ച ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ടീം എന്ന നാണക്കേട് മാറ്റാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ബാംഗ്ലൂർ.

എന്നാൽ ബാംഗ്ലൂർ ടീമിന്റെ കുതിപ്പിൽ പലപ്പോയും വെല്ലുവിളികൾ വളരെ ഏറെ സൃഷ്ടിക്കാറുള്ള മുംബൈ ഇന്ത്യൻസ് ടീമിനെ കുറിച്ചും സ്റ്റാർ പേസർ ബുംറയെ കുറിച്ചും മനസ്സ് തുറക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.ബാംഗ്ലൂർ ടീമിന്റെ ഈ വർഷത്തെ പ്രകടനം കൂടി വിലയിരുത്തിയാണ് ഇപ്പോൾ ഗംഭീർ അഭിപ്രായം വിശദമാക്കുന്നത്.

“ഇത്തവണ ബാംഗ്ലൂർ കിരീടം നേടണം എന്നാണ് മിക്ക ആരാധകരും വളരെ ഏറെ ആഗ്രഹിക്കുന്നത്. പതിവ് പോലെ ബാറ്റിങ് നിരയാണ് അവരുടെ മികവ്. ഡിവില്ലേഴ്‌സ്, കോഹ്ലി, മാക്സ്വെൽ എന്നിവർ ഉൾപ്പെട്ട ബാറ്റിങ് നിരക്ക്‌ ഏതൊരു ബൗളിംഗ് സംഘത്തെയും ഒരുവേള തകർക്കാൻ സാധിക്കും.വീണ്ടും ഒരിക്കൽ കൂടി ബാംഗ്ലൂർ ടീമിന്റെ എറ്റവും വലിയ പ്രതീക്ഷ ഡിവില്ലേഴ്‌സാണ്.ഏത് ബൗളിംഗ് നിരയെയും നേരിടുവാൻ ഡിവില്ലേഴ്‌സിന് സാധിക്കും. ബുംറയെ പോലും നേരിടാനുള്ള അസാധ്യ മികവ് ഡിവില്ലേഴ്‌സിനുണ്ട്.അതിവേഗത്തിലുള്ള യോർക്കർ, ബൗൺസർ എന്നിവയെല്ലാം എറിയാൻ സാധിക്കുന്ന ചുരുക്കം ചില ബൗളർമാരിൽ മിടുക്കനാണ് ജസ്‌പ്രീത് ബുംറ. പക്ഷേ ആ ബുംറയെ പോലും അനായാസം ഡിവില്ലേഴ്‌സ് അതിർത്തി കടത്തും “ഗംഭീർ വാചാലനായി

Previous articleപഞ്ചാബ് കിങ്‌സ് എന്തുകൊണ്ട് തോൽക്കുന്നു :കാരണം കണ്ടെത്തി നെഹ്‌റ
Next articleഈ പ്രശ്നമില്ലെങ്കിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കാത്തിരിക്കുന്നത് ജയത്തിന്റെ ആഴ്ചകൾ : പിറ്റേഴ്സൺ