ഈ പ്രശ്നമില്ലെങ്കിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കാത്തിരിക്കുന്നത് ജയത്തിന്റെ ആഴ്ചകൾ : പിറ്റേഴ്സൺ

ഐപിൽ ആവേശം ക്രിക്കറ്റ് പ്രേമികളിൽ എല്ലാം വളരെ അധികം സജീവമായി കഴിഞ്ഞു.കോവിഡ് വ്യാപന കാലത്തും സുരക്ഷിതമായി ഐപിൽ നടത്താം എന്നാണ് ബിസിസിഐ വിശ്വാസിക്കുന്നത് എങ്കിലും താരങ്ങൾക്കിടയിൽ അടക്കം ആശങ്കകൾ സജീവമാണ്. ഇത്തവണ ഐപിൽ യൂഎഇയിലേക്ക് എത്തുമ്പോൾ ആരാകും വരാനിരിക്കുന്ന മത്സരങ്ങളിൽ ആധിപത്യം പുലർത്തുക എന്നതും ഏറെ നിർണായകമാണ്.ശേഷിക്കുന്ന ഐപിൽ മത്സരങ്ങൾക്കായി ടീമുകൾ എല്ലാം കഠിന പരിശീലനം നടത്തുമ്പോൾ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമും വളരെ ഏറെ വാർത്തകളിൽ നിറയാറുണ്ട്. ഈ സീസണിന് പിന്നാലെ ധോണി ഐപിൽ ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്നുള്ള റിപ്പോർട്ടുകൾ സജീവമാണെങ്കിലും ഈ സീസണിൽ ചെന്നൈ കിരീടം നേടുമോ എന്നതാണ് പ്രധാന ചോദ്യം.

ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീം ആരാധകർക്ക്‌ എല്ലാം സന്തോഷം പകരുന്ന ഒരു അഭിപ്രായം പറയുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ. ഇത്തവണ ഐപിഎല്ലിൽ മികച്ച തുടക്കം നേടിയ ചെന്നൈ ടീം നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. ഏപ്രിലിൽ ഐപിൽ തുടങ്ങും മുൻപ് എല്ലാവരും പഴയ കളിക്കാരുടെ ടീം എന്നാണല്ലോ ചെന്നൈ ടീമിനെ കളിയാക്കിയതെന്ന് ഓർമിപ്പിച്ച പിറ്റേഴ്സൺ അവരുടെ ഈ മികച്ച പ്രകടനം പലർക്കും സർപ്രൈസ് കൂടിയാണ് എന്നും വിശദമാക്കി

എന്നാൽ ഒരുപിടി മികച്ച സ്റ്റാർ താരങ്ങൾ സ്‌ക്വാഡിലുള്ള ചെന്നൈ ടീം കിരീടത്തിന് അരികിലാണെന്നും കെവിൻ പിറ്റേഴ്സൺ അഭിപ്രായപ്പെട്ടു. “സാം കരൺ, മൊയിൻ അലി, ഫാഫ് ഡ്യൂപ്ലസ്സിസ് ഇവരുടെ എല്ലാം മികച്ച പ്രകടനം ചെന്നൈ ടീമിന് വലിയ അനുകൂല ഘടകമാണ്. ചില താരങ്ങൾ എങ്കിലും പഴയ ഫോമിലേക്കും പഴയ ആ ടച്ചിലേക്കും തിരികെ വരുവാൻ അൽപ്പം സമയമെടുക്കും. എങ്കിലും അവർ എല്ലാം ഫോമിൽ എത്തിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ കാത്തിരിക്കുന്നത് ഏറെ മികച്ച ആഴ്ചകൾ തന്നെയാണ് ” പീറ്റേഴ്സണ്‍ പറഞ്ഞു