ധോണിക്ക് റൺസ് അടിക്കാൻ കഴിയുമോ : സംശയം ഉന്നയിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് ലോകവും വളരെ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ രണ്ടാംപാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. എല്ലാ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വീണ്ടും ഐപിൽ ആരംഭിക്കുമ്പോൽ ചെന്നൈ സൂപ്പർ കിങ്‌സ് :മുംബൈ ഇന്ത്യൻസ് പോരാട്ടം ആരാധകരുടെ മനസ്സിനെ ത്രില്ലടിപ്പിക്കുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിക്കുന്നത് നിലവിൽ ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തും സ്ഥിതിചെയ്യുമ്പോൾ സീസണിലെ ബാക്കി മത്സരങ്ങൾ എല്ലാം ഇരു ടീമുകൾക്കും പ്രധാനമാണ്.

എന്നാൽ മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധ പതിയുക ചെന്നൈ സൂപ്പർ കിങ്‌സ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് പ്രകടനത്തിൽ കൂടിയാണ്. ടീം നെറ്റ്സിലും പരിശീലന മത്സരത്തിലും എല്ലാം മികച്ച ബാറ്റിങ് കാഴ്ചവെച്ച ധോണി എപ്രകാരമാകും മുംബൈയുടെ ബൗളർമാരെ നേരിടുകയെന്നത് വളരെ നിർണായകമാണ്.അതേസമയം ഇത് ധോണിയുടെ അവസാന ഐപിൽ സീസൺ കൂടിയാണ് എന്നുള്ള ചർച്ചകൾ സജീവമായിരിക്കെ താരത്തിന്റെ ഈ സീസണിലെ ബാറ്റിങ് പൊസിഷനെ കുറിച്ചും ഒപ്പം താരത്തിന്റെ ചെന്നൈ ടീമിലെ റോളിനെ കുറിച്ചും വിശദമാമായ ഒരു നിരീക്ഷണം നടത്തുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബാറ്റിങ്ങിൽ ധോണിക്ക് പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കുവാൻ കഴിയില്ല എന്നാണ് ഗംഭീറിന്റെ അഭിപ്രായം.

“ഐപിൽ ഏതൊരു ബാറ്റ്‌സ്മാന്റെ കൂടി ചിന്തകൾ പരിശോധിച്ചാൽ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഐപിഎല്ലിൽ ലോകത്തെ ബെസ്റ്റ് ബൗളർമാരെ നിങ്ങൾ നേരിടേണ്ടി വരും. നേരത്തെ ഐപിഎൽ ആദ്യപാദത്തിൽ ധോണി ആറാം, ഏഴാം നമ്പർ സ്ഥാനങ്ങളിൽ ബാറ്റിങ് ചെയ്യാൻ എത്തുന്നത് നമ്മൾ കണ്ടത്. ചെന്നൈ ടീമിൽ ഒരു വിക്കറ്റ് കീപ്പർ റോളിലും ഒപ്പം ഒരു ഉപദേശകനായും തുടരുവാനാകും ധോണി ആഗ്രഹിക്കുക. ബാറ്റിങ്ങിൽ റൺസ് അടിച്ചെടുക്കുവാൻ ധോണിക്ക്‌ വെല്ലുവിളികൾ നേരിടേണ്ടി വരും “മുൻ താരം അഭിപ്രായം വിശദമാക്കി

Previous articleബുംറ ടെസ്റ്റിൽ തിളങ്ങുമെന്ന് ആരും കരുതിയില്ല :തുറന്നുപറഞ്ഞത് രവി ശാസ്ത്രി
Next articleപഞ്ചാബ് ആരാധകർ ഞെട്ടലിൽ :ഞാൻ നാളെ പാകിസ്ഥാനിലേക്കെന്ന് ഗെയ്ൽ