പഞ്ചാബ് ആരാധകർ ഞെട്ടലിൽ :ഞാൻ നാളെ പാകിസ്ഥാനിലേക്കെന്ന് ഗെയ്ൽ

IMG 20210919 184453 scaled

ക്രിക്കറ്റ് ആരാധകരെ വളരെയേറെ ഞെട്ടിച്ചാണ് പാകിസ്ഥാനിലെ ഏകദിന, ടി :20 ക്രിക്കറ്റ് പരമ്പരകളിൽ നിന്നും ന്യൂസിലാൻഡ് ടീം പിന്മാറിയത്.സുരക്ഷ കാരണങ്ങൾ ചൂണ്ടികാട്ടി ന്യൂസിലാൻഡ് ടീം ഏകദിന പരമ്പരയിലെ ആദ്യഏകദിന മത്സരം ആരംഭിക്കുന്നതിന് നിമിഷനേരം മുൻപാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. നീണ്ട 18 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനായി കിവീസ് പാകിസ്ഥാനിലേക്ക് എത്തിയത്. എന്നാൽ ന്യൂസിലാൻഡ് സർക്കാരിന്റെ അടക്കം നിർദ്ദേശം പരിഗണിച്ചാണ്‌ ഒന്നാം ഏകദിന മത്സരം കളിക്കുന്നതിനും കുറച്ച് നേരം മുൻപ് പിന്മാറുന്ന സർപ്രൈസ് കാര്യം ഔദ്യോഗികമായി അറിയിച്ചത്

എന്നാൽ ക്രിക്കറ്റ് ലോകത്ത് നിന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡിനെതിരെ ഉയരുന്നത്. നിലവിലെ സാഹചര്യങ്ങൾ എല്ലാം അനുകൂലമായിട്ടും കിവീസ് ടീം പാകിസ്ഥാൻ ക്രിക്കറ്റിനെ ചതിച്ച പോലെ പരമ്പരയിൽ നിന്നും പിന്മാറിയെന്നാണ് പാകിസ്ഥാൻ മുൻ താരങ്ങളും ഒപ്പം നായകൻ ബാബർ അസവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

അതേസമയംഏറെ വ്യത്യസ്തമായ ഒരു അഭിപ്രായം ഈ വിഷയത്തിൽ ട്വിറ്റർ പോസ്റ്റിൽ കൂടി വിശദമാക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. മത്സരം തുടങ്ങുവാൻ മിനിറ്റുകൾ മുൻപ് മാത്രം പിന്മാറിയ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ പരിഹസിച്ചും പാകിസ്ഥാൻ ടീം താരങ്ങളെ പിന്തുണച്ചും പോസ്റ്റുമായി രംഗത്ത് എത്തുകയാണ് ക്രിസ് ഗെയ്ൽ “ഞാൻ നാളെ പാകിസ്ഥാനിലേക്കായി പോകുകയാണ്. ആരൊക്കെ എന്റെ കൂടെ വരുന്നുണ്ട് ” ട്വിറ്ററിൽ ഗെയ്ൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വളരെ ഏറെ ചർച്ചയായി മാറികഴിഞ്ഞു. നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ടീമിന് ഒപ്പമുള്ള ഗെയ്ൽ ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top