ബുംറ ടെസ്റ്റിൽ തിളങ്ങുമെന്ന് ആരും കരുതിയില്ല :തുറന്നുപറഞ്ഞത് രവി ശാസ്ത്രി

IMG 20210919 093000 scaled

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റങ്ങൾക്ക് കൂടി അരങ്ങുണരുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രി തന്റെ പരിശീലക കുപ്പായം ഒഴിയുകയാണ് എന്ന് ദിവസങ്ങൾ മുൻപ് തന്നെ വിശദമാക്കി കഴിഞ്ഞിരുന്നു. പരിശീലക കുപ്പായം ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഒഴിയും എന്ന് പ്രഖ്യാപിച്ച രവി ശാസ്ത്രി കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിൽ കോച്ചിംഗ് കരിയറിനെ കുറിച്ചുള്ള ചില അനുഭവങ്ങളും കൂടി പങ്കുവെച്ചിരുന്നു.ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് എന്നുള്ള റോളിൽ എല്ലാ നേട്ടവും കരസ്ഥമാക്കിയെന്ന് പറഞ്ഞ രവി ശാസ്ത്രി അന്താരാഷ്ട്ര ക്രിക്കറ്റിലെ പല നേട്ടങ്ങളും ടീമിന്റെ പരിശീലകൻ എന്നുള്ള നിലയിൽ സ്വന്തമാക്കുവാൻ കഴിഞ്ഞതിന്റെ കൂടി സന്തോഷത്തിലാണ്

എന്നാൽ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര ഇന്ന് നേടിയ കരുത്തിനെ കുറിച്ച് കൂടി വാചാലനായി മാറുകയാണ് രവി ശാസ്ത്രി നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് നിര ഇന്ത്യക്ക് സ്വന്തം എന്നും അവകാശപ്പെട്ട രവി ശാസ്ത്രി ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഉയർന്ന വിമർശനങ്ങളെ കുറിച്ചും വളരെ വിശദമായി മനസ്സുതുറന്നു. ബുംറയുടെ ടെസ്റ്റ്‌ ക്രിക്കറ്റിലേക്കുള്ള വരവ് പലരും സംശയത്തോടെയാണ് നോക്കികണ്ടത് എന്നും പറഞ്ഞ രവി ശാസ്ത്രി അന്നത്തെ പ്ലാനുകളും ചർച്ചകളും എപ്രകാരമാണ് പുരോഗമിച്ചതെന്നും വിശദമാക്കി

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
IMG 20210919 093011

“ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക് ബുംറയെ കൂടി കൊണ്ടുവരണം എന്നുള്ള ആ ഒരു ചിന്ത ഞാനാണ് ആദ്യം വിരാട് കോഹ്ലിക്ക് ഒപ്പം ഷെയർ ചെയ്തത്. കോഹ്ലിയുടെ കൂടി പിന്തുണയിലാണ് ബുംറ ടെസ്റ്റ്‌ ടീമിൽ എത്തിയത്. അപ്പോഴും പലർക്കും വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രധാന താരമായ ബുംറയുടെ വരവിൽ സംശയവും ഒപ്പം ആശങ്കയായിരുന്നു. എന്നാൽ അദ്ദേഹം സൗത്താഫ്രിക്കൻ പരമ്പരക്ക്‌ ശേഷം തന്റെ മികവ് എന്തെന്ന് തെളിയിച്ചു “രവി ശാസ്ത്രി അഭിപ്രായം വ്യക്തമാക്കി

Scroll to Top