ക്രിക്കറ്റ് പ്രേമികളെ എല്ലാം വീണ്ടും ത്രില്ലടിപ്പിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം.5 മത്സര ടെസ്റ്റ് പരമ്പരയിൽ വിജയിക്കേണ്ടത് ഇപ്പോൾ രണ്ട് ടീമുകൾക്കും നിർണായകമാണ് നിലവിൽ 1-1ന് തുടരുന്ന പരമ്പരയുടെ പ്രധാന ടെസ്റ്റാണ് ഓവലിൽ നടക്കുന്നത്. ഓവലിൽ മൂന്നാം ദിനം മത്സരം വെളിച്ച കുറവ് കാരണം അവസാനിപ്പിക്കുമ്പോൾ രണ് ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന സ്കോറിലാണ്. നിലവിൽ 172 റൺസിന്റെ ലീഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സ്വന്തമാക്കുവാൻ സാധിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ കളിയും ഒപ്പം ഏഴ് വിക്കറ്റ് കൂടി കയ്യിലിരിക്കെ 300 റൺസിനും മുകളിൽ ഒരു വമ്പൻ ലീഡാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുക.
എന്നാൽ അനേകം മുഹൂർത്തങ്ങൾക്ക് കൂടി സാക്ഷിയായ ഈ മത്സരത്തിൽ ചർച്ചയായി മാറുന്നത് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളറുടെ ഒരു പെരുമാറ്റമാണ്. ഇന്ത്യൻ ബാറ്റിങ്ങിന്റെ നാല്പത്തിയോൻപതാം ഓവറിലാണ് സംഭവം നടന്നത്. ഇന്ത്യൻ ടീമിനായി മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന പൂജാരക്ക് എതിരെയാണ് ഫാസ്റ്റ് ബൗളറായ ക്രൈഗ് ഓവർട്ടൺ വളരെ അധികം പ്രകോപനപരമായ പ്രവർത്തി കാണിച്ചത്. ഒരുവേള പൂജാര വിക്കറ്റ് ലഭിക്കാത്ത ദേഷ്യമാണ് താരത്തിൽ നിന്നും സംഭവിച്ചത് എങ്കിലും രൂക്ഷമായ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഇംഗ്ലണ്ട് താരത്തിന് എതിരെ ഉയരുന്നത്.
തന്റെ ഓവറിൽ പൂജാര മികവോടെ കളിച്ചതിൽ പ്രകോപിതനായ ഓവർടൺ ആ ഓവറിൽ തന്റെ അരികിലേക്ക് തന്നെ പൂജാര അടിച്ചിട്ട പന്താണ് പിടിച്ചെടുത്ത് തിരികെ എറിയുവാനായി ശ്രമിച്ചത്. ഒരു പക്ഷേ താരം ആ ബൗൾ ക്രീസിൽ നിന്ന പൂജാരക്ക് എതിരെ അദ്ദേഹത്തിന്റെ ശരീരം ലക്ഷ്യമാക്കി എറിഞ്ഞിരുന്നു എങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും അത് വൻ നാണക്കേട് സമ്മാനിച്ചേനെ. ഫാസ്റ്റ് ബൗളർ തനിക്ക് നേരെ നീങ്ങിയിട്ടും പൂജാര ക്രീസിൽ തന്നെ തുടർന്നു. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ബാറ്റിങ് തുടർന്ന പൂജാര 61 റൺസ് നേടിയാണ് മടങ്ങിയത്.താരത്തിന് മത്സരത്തിന്റെ ആദ്യത്തെ സെക്ഷനിൽ പരിക്കേറ്റത് ഏറെ ചർച്ചയായി മാറിയിരുന്നു
#IndvsEng Overton do not mess with him.. he will make you to ball for 2 days !! 🤤 Agressive pujara pic.twitter.com/GcY07rxT0o
— shivam shrivastav (@shivams70901101) September 4, 2021