ഇംഗ്ലണ്ടിൽ ഈ നേട്ടം ആർക്കും ഇല്ല :ക്രിക്കറ്റ്‌ ഇതിഹാസങ്ങളെ മറികടന്ന് രോഹിത്

InShot 20210904 211220248

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ഇപ്പോൾ റെക്കോർഡുകളുടെ പൂരപറമ്പായി മാറി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് ആരംഭിച്ച നിമിഷം മുതൽ എല്ലാ പ്രതീക്ഷകളും രോഹിത് എന്ന ഓപ്പണിങ് ബാറ്റ്‌സ്മാനിൽ തന്നെയായിരുന്നു.ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ റോൾ എന്തെന്ന് തെളിയിക്കുവാനായി അയാൾക്ക് മികച്ച ഒരു പ്രകടനം വളരെ അനിവാര്യമായിരുന്നു. ഓവലിൽ മൂന്നാം ദിനം രോഹിത് ശർമ്മ അത് തന്നെയാണ് ബാറ്റിങ്ങിൽ തെളിയിച്ചതും. ലോകേഷ് രാഹുലിന് ഒപ്പം ന്യൂ ബോളിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ ഉയർത്തിയ എല്ലാ വെല്ലുവിളികളെയും നേരിട്ട രോഹിത് ശർമ്മ പിന്നീട് പൂജാരക്ക്‌ ഒപ്പം രണ്ടാം വിക്കറ്റിൽ ഇന്ത്യയെ ലീഡിലേക്ക് കൂടി കടക്കുവാൻ സഹായിച്ചു. കരുതലിന്റെ ശൈലിയിൽ തുടങ്ങി പിന്നീട് തന്റെ സ്വതസിദ്ധ ശൈലിയിലേക്ക് നീങ്ങിയ രോഹിത് വിദേശ മണ്ണിലെ ആദ്യത്തെ ടെസ്റ്റ്‌ സെഞ്ച്വറി കൂടി അടിച്ചാണ് വിക്കറ്റ് നഷ്ടമാക്കിയത്.

എന്നാൽ തുടക്കത്തിൽ മറ്റുള്ളവരെല്ലാം സ്കോറിംഗ് ഉയർത്തിയാപ്പോയും തന്റെ ഇന്നിങ്സ് ഉയർത്തി കൊണ്ടുവന്നതിന് ശേഷമാണ് രോഹിത് ഷോട്ടുകളിലേക്ക് കടന്നത്.256 പന്തുകളിൽ നിന്നും 14 ഫോറും ഒരു സിക്സ് അടക്കമാണ് 127 റൺസ് അടിച്ചെടുത്തത്. തന്റെ ആദ്യ വിദേശ ടെസ്റ്റ്‌ സെഞ്ച്വറിയിലേക്കാണ് മൊയിൻ അലിയുടെ പന്തിൽ സിക്സ് പായിച്ച് രോഹിത് നടന്നുകയറിയത്.തന്റെ എട്ടാം ടെസ്റ്റ്‌ സെഞ്ച്വറി കരസ്ഥമാക്കിയ രോഹിത് മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് മണ്ണിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഓപ്പണിങ് ബാറ്റ്‌സ്മാനായി മാറി.മുൻപ് ലോകേഷ് രാഹുൽ ഈ നേട്ടത്തിൽ എത്തി എങ്കിലും ഈ റെക്കോർഡ് സ്വന്തമാക്കിയ ആദ്യത്തെ ഓപ്പണർ രോഹിത് ശർമ്മയാണ്.

See also  എതിർ ടീമാണെങ്കിലും പറയാതിരിക്കാനാവില്ല, അവൻ ഇന്ത്യൻ ടീമിന്റെ ഭാവി. മോഹിത് ശർമ പറയുന്നു.

അതേസമയം അനവധി അപൂർവമായ റെക്കോർഡുകൾ കൂടി രോഹിത്തിന് സ്വന്തമാക്കുവാൻ സാധിച്ചു.സെഞ്ച്വറി പ്രകടനത്തോടെ ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ 15000 റൺസും ടെസ്റ്റിൽ 3000 റൺസും പിന്നിടുവാൻ രോഹിത്തിന് കഴിഞ്ഞു. കൂടാതെ ഇംഗ്ലണ്ടിലെ ഏഴ് വ്യത്യസ്ത സ്റ്റേഡിയങ്ങളിൽ സെഞ്ച്വറി നേടിയ ആദ്യത്തെ വിദേശ താരവും കൂടിയായി രോഹിത് മാറി.

Scroll to Top