അവർ രണ്ട് താരങ്ങളെയും ഇന്ത്യൻ ടീമിൽ മിസ്സ്‌ ചെയ്തു :ഫൈനലിലെ തെറ്റ് ചൂണ്ടികാട്ടി മുൻ താരം

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ ദയനീയ തോൽവി ആരാധകരെയും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെയും വളരെയേറെ നിരാശരാക്കി.സതാംപ്ടണിൽ എട്ട് വിക്കറ്റ് തോൽവി ന്യൂസിലാൻഡ് ടീമിനെതിരെ നേരിട്ട ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും എതിരെ ഇപ്പോൾ രൂക്ഷ വിമർശനമാണ് ഉയരുന്നത്.ബാറ്റിങ് നിര ഫൈനലിൽ അവസരത്തിനൊത്ത് ഉയർന്നില്ലയെന്നാണ് ആരാധകരും ഒപ്പം മുൻ താരങ്ങളും അഭിപ്രായപെടുന്നത്. കൂടാതെ രണ്ട് ഇന്നിങ്സിലും കിവീസ് ബൗളിംഗ് സഖ്യം ശക്തമായ ബൗളിംഗ് പ്രകടനത്താൽ ഇന്ത്യയെ വളരെ കുറഞ്ഞ സ്കോറിൽ ഒതുക്കിയെന്നും ക്രിക്കറ്റ്‌ ആരാധകർ വിലയിരുത്തുന്നു.

എന്നാൽ രണ്ട് താരങ്ങളെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്താൻ ടീം ഇന്ത്യക്ക് കഴിയാതെ പോയതാണ് തോൽവിയുടെ ഏറ്റവും പ്രധാന കാരണമെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും സെലക്ടർ കൂടിയായ ശരൺദീപ് സിംഗ്. ഫൈനലിന് മുൻപായി ഇന്ത്യൻ ടീമിൽ രണ്ട് ഫാസ്റ്റ് ബൗളർമാരെ കൂടി ടീം മാനേജ്മെന്റ് ഉൾപെടുത്തുവാൻ മിസ്സ്‌ ആയതായി മുൻ താരം വിശദീകരിക്കുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച സ്വിങ്ങ് ബൗളർ എന്ന വിശേഷണം നേടിയ ഭുവനേശ്വർ കുമാറിനെ ഫൈനലിനുള്ള സ്‌ക്വാഡിൽ പോലും അവസരം നൽകാതെയിരുന്നത് തെറ്റായി എന്നും അദ്ദേഹം പറഞ്ഞു.

“രണ്ട് ബൗളർമാരെ നമുക്ക് മിസ്സ്‌ ആയി എന്നാണ് എന്റെ അഭിപ്രായം. ഭുവി അവൻ സ്‌ക്വാഡിൽ പോലും ഒരു സ്ഥാനം നേടിയില്ല.ഫൈനലിന് മുൻപേ ഇന്ത്യൻ ടീം പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. പക്ഷേ ഈ ഇലവനിൽ മാറ്റം അനിവാര്യമാണ് എന്നൊരു അവസ്ഥ വന്നു. ആദ്യ ദിനം മഴ വന്നതോടെ പേസ് ബൗളർമാർക്ക് ഏറെ അനുകൂല്യ സാഹചര്യം വന്നിരുന്നു. ശാർദൂൽ താക്കൂറിനെ ഒഴിവാക്കിയത് തെറ്റായി പോയി. അവന്റെ ബാറ്റിങ് കൂടി ഉൾപ്പെടുത്തി നമുക്ക് ഒരു സ്പിന്നറെ മാറ്റി പരീക്ഷിക്കാമായിരുന്നു “ശരൺദീപ് സിഗ് അഭിപ്രായം വ്യക്തമാക്കി.

Previous articleശ്രീലങ്കന്‍ പരമ്പരയില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുമോ ? രാഹുല്‍ ദ്രാവിഡ് പറയുന്നു.
Next articleഒരു കിരീടം പോലും ഇല്ലല്ലോ ക്യാപ്റ്റൻ കോഹ്ലി :രൂക്ഷ വിമർശനവുമായി മുൻ പാക് താരം