ഒരു കിരീടം പോലും ഇല്ലല്ലോ ക്യാപ്റ്റൻ കോഹ്ലി :രൂക്ഷ വിമർശനവുമായി മുൻ പാക് താരം

IMG 20210625 145407

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഒപ്പം മികച്ച നായകനുമാണ് വിരാട് കോഹ്ലി. കരിയറിൽ അത്യപൂർവ ബാറ്റിങ് റെക്കോർഡുകളും ക്യാപ്റ്റൻസി നേട്ടങ്ങളും സ്വന്തമാക്കിയ കോഹ്ലി പല വിമർശനങ്ങൾ കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ താരത്തിനെതിരെ ഉയരുന്ന ഒരു പ്രധാന വിമർശനമാണ് ഒരു കിരീടം പോലും ക്യാപ്റ്റൻസി മികവിൽ ഇന്ത്യൻ ടീമിന് നേടി കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഇന്ത്യൻ ടീമിനെ 3 ഫോർമാറ്റിലും നയിക്കുന്ന കോഹ്ലിയുടെ നേതൃത്വത്തിൽ അവസാനമായി കളിച്ച എല്ലാ ഐസിസി ടൂർണമെന്റുകളിലും ഫൈനലിൽ അല്ലേൽ സെമിഫൈനലിൽ തോൽക്കുന്ന ഒരു പതിവ് ഇന്ത്യൻ ടീമിൽ കാണാം. സതാംപ്ടണിൽ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എട്ട് വിക്കറ്റിന്റെ തോൽവി ന്യൂസിലാൻഡ് ടീമിനോട് നേരിട്ടതാണ് കോഹ്ലിയുടെ ടീം ഇന്ത്യ നേരിടുന്ന പുതിയ വിമർശനം. രണ്ട് ഇന്നിങ്സിലും ന്യൂസിലാൻഡ് ബൗളർമാർ ശക്തമായി പന്തെറിഞ്ഞത്തോടെ ടീം ഇന്ത്യ തോൽവി വഴങ്ങി.

എന്നാൽ കോഹ്ലിയുടെ ക്യാപ്റ്റൻസിയെ ഇപ്പോൾ തുറന്ന് വിമർശിക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. രൂക്ഷ ഭാഷയിൽ പ്രതികരിച്ച ബട്ട് കരിയറിൽ ഒരു കിരീടം പോലും താൻ നയിക്കുന്ന ടീമുകൾക്ക് ഇതുവരെ നേടി കൊടുക്കാൻ കഴിയാത്ത ക്യാപ്റ്റനായി കോഹ്ലി മാറി എന്നും പറഞ്ഞു.”ഫൈനലിന് മുൻപ് പലരും പറഞ്ഞത് ടെസ്റ്റ് ലോകകപ്പ് ഫൈനൽ ഐസും തീയും തമ്മിലുള്ള പോരാട്ടമാണെന്ന്. പലരും ആഗ്ഗ്രെസീവ് കോഹ്ലിയെ തീ എന്നാണ് ഉപമിച്ചത്. പക്ഷേ ഫൈനലിൽ കെയ്ൻ വില്യംസൺ നയിച്ച ന്യൂസിലാൻഡ് ടീം ജയിക്കുകയും ഒപ്പം പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം നേടുകയും ചെയ്തു “ബട്ട് വാചാലനായി

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“എപ്പോഴും കോഹ്ലി മൈതാനത്ത് വളരെ ആവേശവാനായി കാണപ്പെടുന്ന ഒരു ക്യാപ്റ്റനാണ്.ഒരുപക്ഷേ കോഹ്ലി മികച്ച ഒരു നായകനായിരിക്കാം അദ്ദേഹം മത്സരം ജയിക്കാനായി ഏറെ കാര്യങ്ങൾ പ്ലാൻ ചെയ്യാം. പക്ഷേ കിരീടങ്ങൾ നേടി മുൻപോട്ട് പോകുമ്പോൾ മാത്രമേ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും അദ്ദേഹത്തെ മികച്ച ക്യാപ്റ്റനായി വിലയിരുത്തൂ.മികച്ച നായകൻ എന്നാൽ എല്ലാകാലവും വലിയ ടൂർണമെന്റ് ജയിക്കുന്നവനാണ് “ബട്ട് വിമർശനം കടുപ്പിച്ചു. ഐപിഎല്ലിൽ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റനുമാണ് വിരാട് കോഹ്ലി.

Scroll to Top