ശ്രീലങ്കന്‍ പരമ്പരയില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുമോ ? രാഹുല്‍ ദ്രാവിഡ് പറയുന്നു.

അടുത്ത മാസം ശ്രീലങ്കയില്‍ വച്ച് നടക്കുന്ന ലിമിറ്റഡ് ഓവര്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് രാഹുല്‍ ദ്രാവിഡായിരിക്കും. സീനിയര്‍ ടീം ഇംഗ്ലണ്ടിനായതിനാല്‍ രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയക്കുന്നത്. മൂന്നു വീതം ഏകദിന – ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്.

ദ്രാവിഡ് പരിശീലക സ്ഥാനത്ത് വരുമ്പോള്‍ നിരവധി യുവതാരങ്ങള്‍ക്ക അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് നടക്കാത്ത കാര്യമാണ് ഇത് എന്നാണ് ദ്രാവിഡ് പറയുന്നത്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് താരങ്ങള്‍ക്ക് മുന്‍പിലുള്ളത്.

ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുമ്പോള്‍ ടീമിന്‍റെ ക്യാപ്റ്റനാവുന്നത് ധവാനാണ്. ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം പിടിച്ച 6 താരങ്ങള്‍ ഇതുവരെ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചട്ടില്ലാ. ” ഒരു ഹ്രസ്യ ടൂറില്‍ സ്ക്വാഡിലുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കും എന്ന് കരുതുന്നത് യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതാണ്. ” ശ്രീലങ്കക്കു പോവുന്നതിനു മുന്‍പ് ദ്രാവിഡ് പറഞ്ഞു.

ടി20 ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടാന്‍ നിരവധി താരങ്ങള്‍ മത്സരിക്കുന്നുണ്ട്. അതില്‍ സഞ്ചു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷാന്‍ എന്നിവരാണ് പ്രധാനികള്‍. ജൂലൈ 13 ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പിനു മുന്‍പുള്ള അവസാന ടി20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.

” ലോകകപ്പ് മുന്നില്‍കണ്ട് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ളവര്‍ ഈ സ്ക്വാഡിലുണ്ട്. പക്ഷേ ഈ സ്ക്വാഡിലുള്ളവരുടെ പ്രധാന ലക്ഷ്യം പരമ്പര വിജയിക്കുക എന്നതാണ് ” ദ്രാവിഡ് പറഞ്ഞു.