ചരിത്ര സെഞ്ചുറിക്ക്‌ പിന്നാലെ വാനോളം പ്രശംസയുമായി മുൻ താരങ്ങൾ

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം വളരെ അധികം നാടകീയമായ ക്ലൈമാക്സിലേക്ക് കൂടി നീങ്ങുമ്പോൾ ആരാകും നാലാം ദിനം ജയവും പരമ്പര നേട്ടവും സ്വന്തമാക്കുക എന്നത് ശ്രദ്ധേയമാണ്. നാലാം ദിനം 8 വിക്കറ്റുകൾ ശേഷിക്കേ 111 റൺസാണ് സൗത്താഫ്രിക്കക്ക്‌ ജയിക്കാൻ വേണ്ടത്. നാലാം ദിനം ബൗളർമാരുടെ മികവിൽ ജയം പിടിച്ചെടുക്കാമെന്നാണ്‌ വിരാട് കോഹ്ലിയും ടീമും പ്രതീക്ഷിക്കുന്നത് എങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ.

ബാറ്റിങ് നിരയുടെ തകർച്ചയാണ് ടീം ഇന്ത്യക്ക് മൂന്നാം ദിനവും തിരിച്ചടിയായി മാറിയത്. രണ്ടാം ഇന്നിംഗ്സിൽ ഒരിക്കൽ കൂടി സീനിയർ ബാറ്റ്‌സ്മാന്മാർ അടക്കം നിരാശപെടുത്തിയപ്പോൾ ഒറ്റയാൻ പോരാട്ടത്തിൽ കൂടി ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്താണ്.139 പന്തുകളിൽ നിന്നും നൂറ്‌ റൺസുമായി പുറത്താകാതെ നിന്നും. സൗത്താഫ്രിക്കൻ മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യത്തെ ടെസ്റ്റ്‌ സെഞ്ച്വറി എന്നുള്ള നേട്ടം കരസ്ഥമാക്കിയ റിഷാബ് പന്ത് അപൂർവ്വം റെക്കോർഡുകൾക്കും കൂടി അവകാശിയായി.

എന്നാൽ താരത്തിന്റെ ഈ ഒരു ക്ലാസ്സ്‌ ഇന്നിങ്സിനെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.”ഈ പയ്യനെ  ഇനിയെങ്കിലും നിങ്ങൾ എല്ലാം വെറുതെ വിടൂ.നിലവിൽ ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് റിഷാബ് പന്ത് “ഇപ്രകാരം മുൻ ഇന്ത്യൻ താരം സെവാഗ് ട്വിറ്ററിൽ കുറിച്ചപ്പോൾ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ് റിഷാബ് പന്ത് ബാറ്റിൽ നിന്നും കേപ്ടൗണിൽ പിറന്നതെന്ന് സുനിൽ ഗവാസ്ക്കർ പ്രശംസിച്ചു.വെറും 139 പന്തുകളിൽ നിന്ന് 6 ഫോറും 4 സിക്സ് അടക്കമാണ് ഇന്നലെ റിഷാബ് പന്ത് വിദേശത്തേ തന്റെ മൂന്നാം ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയത്.

” ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും എല്ലാം അവൻ ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റ്‌ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ ഇന്നലെ കേപ്ടൗണിൽ നേടിയ സെഞ്ച്വറി ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കൗണ്ടർ ഇന്നിങ്‌സുകളിൽ ഒന്നാണ്. അവന്റെ ഈ ഇന്നിങ്സ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി.”മുൻ ഇന്ത്യൻ താരം വി. വി. എസ്‌ ലക്ഷ്മൺ ഇപ്രകാരമാണ് ട്വീറ്റ് ചെയ്തതെങ്കിൽ ടെസ്റ്റ്‌ ക്രിക്കറ്റിന് റിഷാബ് പന്ത് പോലുള്ള താരങ്ങളെ വളരെ ഏറെ ആവശ്യമുണ്ടെന്നാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ നിരീക്ഷണം.

Previous articleഡീന്‍ എല്‍ഗാറുടെ ഡിആര്‍എസ് വിവാദത്തില്‍. പ്രതിഷേധവുമായി ഇന്ത്യന്‍ താരങ്ങള്‍
Next articleഅവർ ഇരുവരും ഇനി ടെസ്റ്റ്‌ ടീമിൽ കാണില്ല : സൂചന നൽകി ഗവാസ്ക്കർ