ഡീന്‍ എല്‍ഗാറുടെ ഡിആര്‍എസ് വിവാദത്തില്‍. പ്രതിഷേധവുമായി ഇന്ത്യന്‍ താരങ്ങള്‍

Elgar drs issue scaled

ദക്ഷിണാഫ്രിക്കന്‍ – ഇന്ത്യ പരമ്പരയിലെ കേപ്പ് ടൗണ്‍ ടെസ്റ്റില്‍ നാടകീയ സംഭവങ്ങള്‍. ഡീന്‍ എല്‍ഗാറുടെ ഡിആര്‍എസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യയുടെ അപ്പീലിൽ ഓണ്ഫീൽഡ് അമ്പയർ ഔട്ട് വിധിച്ച എൽബിഡബ്ല്യൂ തേർഡ് അമ്പയറിലേക്ക് റിവ്യൂ ചെയ്യാൻ നൽകുകയായിരുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു ബോള്‍ സ്റ്റംപില്‍ ഹിറ്റ് ചെയ്യുന്നില്ലാ എന്നാണ് കാണിച്ചത്. ഈ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു.

ഓണ്‍ഫീല്‍ഡ് തീരുമാനം എടുത്ത അംപയര്‍ ഇറാസ്മസ് ഈ ഒരു തീരുമാനം അദ്ദേഹത്തെയും ഞെട്ടിച്ചു. ഇത് അസാധ്യം എന്നാണ് നോട്ട് ഔട്ട് കാണിച്ച്  അദ്ദേഹവും പറഞ്ഞത്. ഈ തീരുമാനം ഇന്ത്യന്‍ താരങ്ങളിലും അതൃപ്തിക്ക് കാരണമായി.

സ്റ്റംപ് മൈക്കിനടുത്ത് എത്തി ബ്രോഡ്ക്യാസ്റ്റിനെതിരെ വിമര്‍ശനത്തിനു തുടക്കമിട്ടത് ബോളറായ അശ്വിനാണ്. വിജയിക്കാൻ വേറെ നല്ല വഴി കണ്ടെത്തണമെന്നായിരുന്നു അശ്വിന്റെ വാക്കുകൾ. അധികം വൈകാതെ ഇന്ത്യന്‍ ക്യാപ്റ്റനും എത്തി. തീരുമാനം എടുത്ത ഡിആര്‍എസിനു ഒരു വെല്‍ഡണും നല്‍കി.

രാജ്യം മുഴുവന്‍ തങ്ങള്‍ക്കെതിരെ കളിക്കുകയാണ് എന്നായിരുന്നു രാഹുലിന്‍റെ പരാതി. നിങ്ങള്‍ സ്പോര്‍ട്ട്സിനെ മോശമാക്കുന്നു എന്നായിരുന്നു മായങ്ക് അഗര്‍വാള്‍ പറഞ്ഞത്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top