അവനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കരുത് :ഫൈനലിന് മുൻപായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി കനേരിയ

ലോകക്രിക്കറ്റ് ആരാധകർ എല്ലാം സജീവ താല്പര്യത്തോടെ നോക്കി കാണുന്നത് പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടാണ്.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീമും കിവീസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷ. ഒപ്പം ഇംഗ്ലണ്ടിലെ സ്വിങ്ങ് സാഹചര്യങ്ങളിൽ എപ്രകാരമാകും ഇരു ടീമുകളും കളിക്കുകയെന്നതും പ്രധാനമാണ്. ടീ ഇന്ത്യ നാല് പേസ് ബൗളമാരും ഒരു സ്പിന്നറുമെന്നൊരു തന്ത്രമൊ അതോ മൂന്ന് പേസ് ബൗളർമാർക്കൊപ്പം അശ്വിൻ, ജഡേജ എന്നിവർ കളിക്കുമോയെന്നതും വ്യാപക ചർച്ചയാണ്.

പ്ലെയിങ് ഇലവനെ കുറിച്ചും ഒപ്പം ഇന്ത്യൻ ബൗളിംഗ് കോമ്പിനേഷനെ കുറിച്ചുമുള്ള ചർച്ചകൾ ആരാധകരിലും സജീവമാണ്. ഇപ്പോൾ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ വാജ്രായുധം ആരാകുമെന്ന് പ്രവചിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ.അശ്വിൻ, ജഡേജ ഇവരിൽ ആർക്കാകും വരുന്ന ഫൈനലിൽ ഇടം ലഭിക്കുകയെന്നതിൽ താരം അഭിപ്രായം വിശദമാക്കുകയാണ്.

“എന്റെ അഭിപ്രായത്തിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഫൈനലിലെ നിർണായക ശക്തി.ഇന്ത്യയുടെ പ്രധാന ഗെയിം ചെയിഞ്ചറാണ് അവൻ. അവനെ ഒഴിവാക്കി ഒരു ടീമിപ്പോൾ ചിന്തിക്കാൻ പോലും കഴിയില്ല ഏതൊരു ക്രിക്കറ്റ്‌ ഫോർമാറ്റിലും അവനാണ് ത്രീഡി പ്ലെയർ. ബാറ്റിംഗിൽ ഏറെ റൺസും ഒപ്പം എതിർ നിരയിലെ വിക്കറ്റുകൾ അതിവേഗം വീഴ്ത്തുവാനും അവന് സാധിക്കും.ഒപ്പം ഫീൽഡിങ്ങിൽ അസാധ്യ പ്രകടനം അദ്ദേഹം കാഴ്ചവെക്കാറുണ്ട് “കനേരിയ വാചാലനായി.

നിലവിൽ വരാനിരിക്കുന്ന ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ്‌ സംഘം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജൂൺ മൂന്നാം തീയതി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ സംഘം ക്വാറന്റൈൻ കാലാവധി എല്ലാം പൂർത്തിയാക്കിയാണ് പ്രാക്ടിസ് പ്രക്രിയ ആരംഭിച്ചത്. ന്യൂസിലാൻഡിന് എതിരായ ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര അവശേഷിക്കുന്നുണ്ട്.

Previous articleഅവൻ അടുത്ത ഇന്ത്യൻ സൂപ്പർ സ്റ്റാർ :നൂറിലധികം ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും -കാർത്തിക്കിന്റെ പ്രവചനത്തിന് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം
Next articleഅതാണ്‌ എന്റെ വിശ്വാസം :പലരും അത് തെറ്റിദ്ധരിച്ചു -തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ