അവൻ അടുത്ത ഇന്ത്യൻ സൂപ്പർ സ്റ്റാർ :നൂറിലധികം ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും -കാർത്തിക്കിന്റെ പ്രവചനത്തിന് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് ഏറ്റവും വലിയ സംസാര വിഷയമാണ് റിഷാബ് പന്ത്. അസാധ്യ പ്രകടനങ്ങളാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ വലിയ ഒരിടം നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരവുമായി ദിനേശ് കാർത്തിക്.ഇന്ന് ആധുനിക ക്രിക്കറ്റിൽ ഏതൊരു എതിരാളികളും ഭയക്കുന്ന ഒരു താരമായി റിഷാബ് പന്ത് കരിയറിൽ കുതിക്കുമെന്നാണ് ദിനേശ് കാർത്തിക് പറയുന്നത്.

“ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും അഭിഭാജ്യ ഘടകമാണ് റിഷാബ് പന്ത് എന്ന് നമ്മുക്ക് ഏവർക്കും ഇന്ന് അറിയാം.കരിയറിലെ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ റിഷാബ് പന്ത് തന്റെ മികവ് ക്രിക്കറ്റ്‌ ലോകത്തിന് കാട്ടിതന്നു. ചുരുങ്ങിയ കാലം കൊണ്ട് അവിസ്മരണീയ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടുള്ള പന്ത് ഇപ്പോൾ ഏത് വെല്ലുവിളിയും എളുപ്പം നേരിടുവാൻ സാധിക്കുന്ന താരമാണെന്ന് തെളിഞ്ഞു. അവസാന ഐപിൽ ഫൈനലിൽ അവൻ അർദ്ധ സെഞ്ച്വറി നേടി. ഇപ്പോൾ അവൻ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഇത്തവണ സീസണിലെ നായകനാണ് “ദിനേശ് കാർത്തിക് വാചാലനായി.

“ഓസ്ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളിൽ പിന്ത് അത്യുജ്വല പ്രകടനം കാഴ്ചവെച്ചു. എന്റെ അഭിപ്രായത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിലും ഒപ്പം ടെസ്റ്റിലും അസാധ്യ പ്രകടനം പന്തിൽ നിന്ന് നമുക്ക് കാണാം. വരുന്ന കാലത്തിൽ നൂറ്‌ ടെസ്റ്റ് മത്സരം വരെ റിഷാബ് പന്ത് കളിക്കാം. ഏറെ മികച്ച സാങ്കേതിക മികവുള്ള പന്ത് ഇനിയും ധീരമായ ഷോട്ടുകൾ കളിച്ച് അനായാസം റൺസ് കണ്ടെത്തും. അവന് എതിരാളികളിൽ ഭയം ഉണ്ടാക്കാൻ ഏറെ കാലം കഴിയും “കാർത്തിക് അഭിപ്രായം വിശദമാക്കി.

Advertisements