അതാണ്‌ എന്റെ വിശ്വാസം :പലരും അത് തെറ്റിദ്ധരിച്ചു -തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇന്ത്യൻ ക്രിക്കറ്റ്‌ എല്ലാം കാലവും അത്ഭുത പ്രതിഭകളാൽ സമ്പന്നമാണ്. ബാറ്റിംഗിലും ബൗളിങ്ങിലും പ്രതിഭധാരാളിത്തമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രത്യേകത എന്ന് പറയാം. അടുത്തിടെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ അരങ്ങേറ്റം കുറിച്ച പ്രധാന താരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പ്രസീദ് കൃഷ്ണ, കൃണാൾ പാണ്ട്യ. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ അരങ്ങേറ്റ ടി :ട്വന്റിയിൽ തന്നെ ഫിഫ്റ്റി അടിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റം ഗംഭീരമാക്കിയത്.

ഇപ്പോൾ തന്റെ കരിയറിലെ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് താരം. താൻ ഒരിക്കലും ബാറ്റ് ചെയ്യുമ്പോൾ വ്യക്തികത സ്കോർ നോക്കാറില്ലയെന്ന് കിഷൻ വിശദമാക്കുന്നു.താൻ വർഷങ്ങളായി പിന്തുടരുന്ന ഒരു വലിയ അന്തവിശ്വാസം ആണ് ഇതെന്നും താരം ഇൻസ്റ്റാഗ്രാം ലൈവിൽ വിശദമാക്കി.

“ഞാൻ ഒരിക്കലും ബാറ്റ് ചെയ്യുമ്പോൾ എന്റെ സ്കോർ എത്രയെന്ന് നോക്കാറില്ല. ഞാൻ കരിയറിൽ ഇതേ രീതിയിലാണ് കളിക്കുന്നത്.പലപ്പോഴും ഈ കാര്യം ഞാൻ പറയുമ്പോൾ ചിലരൊക്കെ ഇന്നും കരുതുന്നത് സ്കോർ ബോർഡിലേക്ക് ഞാൻ നോക്കാറില്ല എന്നാണ്. പക്ഷേ ഞാൻ ടീം സ്കോർ ശ്രദ്ധക്കാറുണ്ട്. എന്റെ സ്കോർ എത്രയെന്ന് നോക്കുന്നതിൽ എനിക്ക് ഒരു താല്പര്യവും ഇല്ല “ഇഷാൻ കിഷൻ തുറന്ന് പറഞ്ഞു.

“മുൻപും പലരും ഞാൻ എങ്ങനെയാണ്‌ കൃത്യമായി റൺസ് പിന്തുടരവേ കളിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. ടീം റൺസ് പിന്തുടരുമ്പോൾ എത്ര ബോളിൽ എത്ര റൺസ് അടിക്കണമെന്നതും ഒപ്പം ഏത് ബൗളറേ അടിക്കണമെന്നതും ഏറെ പ്രധാനമാണ് “കിഷൻ അഭിപ്രായം വ്യക്തമാക്കി.ഇക്കഴിഞ്ഞ ഐപിൽ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 73 റൺസ് മാത്രമാണ് നേടിയത്. അവശേഷിക്കുന്ന മത്സരങ്ങളിൽ തന്റെ ഫോം വീണ്ടെടുക്കാൻ കഴിയുമെന്നും കിഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.