ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം നിരാശ സമ്മാനിച്ചാണ് ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പ് കടന്നു പോയത്. ഒരുവേള കിരീടം നേടുമെന്ന് എല്ലാവരും തന്നെ പ്രതീക്ഷിച്ച ഇന്ത്യൻ ടീമിന് സൂപ്പർ 12 റൗണ്ടിൽ നിന്നും മുന്നേറുവാൻ പോലും കഴിഞ്ഞില്ല. ടി :20 ലോകകപ്പിന് ശേഷം നായകനായ വിരാട് കോഹ്ലി ടി :20 ക്യാപ്റ്റൻസി ഒഴിഞ്ഞു ഒപ്പം കൂടാതെ ഹെഡ് കോച്ച് രവി ശാസ്ത്രി പരിശീലക കുപ്പായത്തിൽ തന്റെ കാലാവധി പൂർത്തിയാക്കി. ലോകകപ്പ് പിന്നാലെ ഇന്ത്യൻ ടീം തോൽവിക്കുള്ള കാരണം ഇന്ത്യൻ ക്യാംപിലെ എത്താനും ചില തർക്കങ്ങളും താരങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസവുമാണെന്ന് കൂടി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഈ വാദത്തിന് അടിത്തറ നൽകുകയാണ് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ് വാക്കുകൾ.
ലോകകപ്പ് കാലയളവിൽ ഇന്ത്യൻ ടീം ഹെഡ് കോച്ചും ക്യാപ്റ്റനും തമ്മിലുള്ള പ്രശ്നം വലുതായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം രാഹുൽ ദ്രാവിഡ് ഹെഡ് കോച്ച് റോളിലേക്ക് വരുന്നുവെന്നുള്ള കാര്യം കോഹ്ലിക്ക് അറിയാമായിരുന്നു എന്നും ഇൻസമാം ഉൾ ഹഖ് വ്യക്തമാക്കി.”എന്ത് കൊണ്ടാണ് ലോകകപ്പ് മുൻപായി തന്നെ കോഹ്ലി ടി :20 ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. അവർ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ധാരാളമുണ്ടെന്നത് ഇതിലൂടെ വ്യക്തം” ഇൻസമാം വിമർശിച്ചു.
“കോഹ്ലി ലോകകപ്പിന് മുൻപ് തന്നെ ടി :20 ക്യാപ്റ്റൻസി സ്ഥാനത്തിൽ നിന്നും ഒഴിഞ്ഞതോടെ കോച്ച് :ക്യാപ്റ്റൻ തമ്മിലുള്ള പ്രശ്നം ബിസിസിഐക്കുള്ള അഭിപ്രായഭിന്നതയും എല്ലാം നമുക്ക് മനസ്സിലായതാണ്. ഒരുവേള ടി :20 ലോകകപ്പ് ഇന്ത്യ നേടിയെങ്കിൽ അവർ സ്ഥാനത്ത് നിന്നും മാറുമായിരുന്നോ ” ഇൻസമാം ചോദ്യം ഉന്നയിച്ചു. ഒപ്പം നിലവിലെ ലോകത്തിലെ ബെസ്റ്റ് ഫാസ്റ്റ് ബൗളിംഗ് സംഘം പാകിസ്ഥാൻ ടീമിന് അവകാശപെട്ടതാണെന്നും മുൻ പാക് നായകൻ വ്യക്തമാക്കി