വീരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ തല വെട്ടുക ആരുടെ ? വെട്ടോറിക്ക് പറയാനുള്ളത്.

ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റനായ വീരാട് കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. വിശ്രമം അനുവദിക്കപ്പെട്ട വീരാട് കോഹ്ലി രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുമ്പോള്‍ ആര് മാറ്റണം എന്ന് ദ്രാവിഡിനു തല പുകക്കേണ്ടി വരും.

വീരാട് കോഹ്ലിക്ക് പകരം എത്തിയ ശ്രേയസ്സ് അയ്യര്‍ രണ്ട് ഇന്നിംഗ്സിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച് ടീമിലെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇനി ബാക്കിയുള്ളത് ക്യാപ്റ്റനായ രഹാനയുടേയും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന പൂജാരുയേടയും. ഇരുവരുടേയും സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാണ്.

ആദ്യ ഇന്നിങ്സിൽ 63 പന്തിൽ 35 റൺസ് നേടി പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സിൽ 15 പന്തിൽ 4 റൺ മാത്രം നേടിയാണ് പുറത്തായത്. പൂജാരയാകട്ടെ 26, 22 എന്നിങ്ങെനെയാണ് സ്കോറുകള്‍. വീരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആര് ഒഴിവാക്കണം എന്ന് പറയുകയാണ് മുന്‍ ന്യൂസിലന്‍റ് താരം ഡാനിയല്‍ വെട്ടോറി.

330959

സെഞ്ചുറി നേടിയ താരത്തെ ഒഴിവാക്കാന്‍ പറ്റില്ലാ എന്ന് പറഞ്ഞ വെട്ടോറി, വീരാട് കോഹ്ലിക്ക് വേണ്ടി അജിങ്ക്യ രഹാനെ വഴി മാറണം എന്നാണ് മുന്‍ താരം പറഞ്ഞത്. ഇത് ഒരു മത്സരത്തിലേക്കുള്ള ഒഴിവാക്കലാണെന്നും, ടീമിലേക്ക് തിരിച്ചെത്താനുള്ള മികവ് രഹാനക്കുണ്ടെന്നും ഡാനിയേല്‍ വെട്ടോറി പറഞ്ഞു.

”ഇനി അടുത്ത മത്സരത്തിൽ ടീം മാനേജ്‌മെന്റ് അവനെ പുറത്തിരുത്തിയാലും അതോടെ അവന്റെ കരിയർ അവസാനിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത് ഒരു മത്സരത്തിൽ നിന്നുള്ള ഒഴിവാക്കൽ മാത്രമാണ്, അതവന് തിരികെ പോകാനും തെറ്റുകൾ തിരുത്താനുമുള്ള അവസരം നൽകും ” മുന്‍ താരം പറഞ്ഞു.